Image

ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)

Published on 20 March, 2018
ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)
ചിലരുടെ ആഹ്ലാദങ്ങള്‍ നമ്മുടെ സ്വന്തംആഹ്ലാദങ്ങളായി മാറുന്ന ചില നിമിഷങ്ങളുണ്ട്, ആളൊരുക്കം എന്ന സിനിമയുടെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ഇന്ദ്രന്‍സിന് കിട്ടിയെന്നു കേട്ടപോള്‍ സന്തോഷിക്കാന്‍ മറ്റൊരു കാരണം കൂടിഉണ്ട്, അത് , ആളൊരുക്കത്തിന്റെ സംവിധായകനായ അഭിലാഷുമായുള്ളമായുള്ള വ്യക്തിപരമായ അടുപ്പമാണ്.
പണ്ടുമുതലേ സിനിമയെ ആത്മാവില്‍ കൊണ്ട് നടക്കുന്നു ആളാണ് അഭിലാഷ്.താന്‍നിര്‍മിച്ച ആദ്യ സിനിമക്ക് തന്നെ അവാര്‍ഡ് കിട്ടുന്നത് ഭാവിലേക്ക്കൂടുതല്‍ നല്ല സിനിമകള്‍ സംവിധാനംചെയ്യുവാനുള്ളഒരു ഊര്‍ജ്ജകൂടിയാണ്.
ഇതില്‍ ഒരു കാര്യം എന്നെ വല്ലാതെ വിസ്മയിപ്പിച്ചത്, ഇതു വരെ507സിനിമകളില്‍ ഇന്ദ്രന്‍സ് അഭിനയിച്ചു അതിനൊന്നുംഒരു അവാര്‍ഡും കിട്ടിട്ടില്ല. ഈ അവാര്‍ഡിലേക്ക് ഇന്ദ്രന്‍സിനെ ഒരുക്കിഎടുത്ത ഈസംവിധായകന്റെ കഴിവ് എന്നെ വിസ്മയിപ്പിച്ചു കളഞ്ഞു.ഒരഭിമുഖത്തില്‍ ഇന്ദ്രന്‍സ് തന്നെ പറയുന്നുണ്ട് 'എനിക്ക് എങ്ങനെ അഭിനയിക്കണമെന്ന് ഓരോആംഗിളിലും നിന്നും അഭിലാഷ് കാണിച്ചു തരുമായിരുന്നു വെന്ന്.''
എ ഐ വൈ എഫ് ന്റെ നെടുവമങ്ങാട് സെക്രട്ടറിയും ജനയുഗം പത്രത്തിന്റെ എഡിറ്ററും ആയിരുന്നഅഭിലാഷ് എല്ലാകാര്യത്തിലുംസ്വതന്ത്രവും നീതിയുക്ത്വുമായ കാഴ്ചപാടുള്ള ആളാണ്. എനിക്ക് ഒരു കുഞ്ഞനുജനോടുള്ള സ്‌നേഹവാത്സല്യവുമാണ്. ജനയുഗത്തിന്റെ എഡിറ്റര്‍ ആയപ്പോള്‍അമേരിക്കയിലെ കുറെ എഴുത്തുകാരെ ജനയുഗത്തിലേക്ക് എഴുതിപ്പിക്കണം എന്ന് പറയുകയും ഞാന്‍ കുറച്ചുപേരെ പരിചയപ്പെടുത്തികൊടുക്കുകയും ചെയിതു. കുടാതെ ജനയുഗത്തിന്റെ സണ്‍ഡേ എഡിഷനില്‍നുവേണ്ടി എന്നെ ഇന്റര്‍വ്യൂ ചെയിതതും അഭിലാഷ് ആയീരുന്നു.
2015-ല്‍ എന്റെ നോവല്‍ ആയ മഗ്ദലീനയുടെ പെണ്‍സുവിശേഷത്തിന്റെ മലയാള എഡിഷന്റെ പ്രകാശനം. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് നടത്തിവിജയിപ്പിച്ചത്തിന്റെ ഫുള്‍ ക്രെഡിറ്റ് അഭിലാഷിനും തിരുവനന്തപുരം കപ്പോച്ചിയന്‍ ചര്‍ച്ചിലെ പുരോഹിതനായസി.ജെ സുനില്‍ആയിരുന്നു. മുഖ്യാതിഥിയായ വി എസ് അച്ചുതാനന്തന്റെപേര്‍നിര്‍ദേശിച്ചതും പലതവണ കാണുവാന്‍ പോയതുമെല്ലാം ഇന്നലെ പോലെ ഓര്‍ക്കുന്നുരണ്ടാഴ്ച ഒന്നിച്ചു ഉണ്ടായിരുന്ന അനുഭവം അഭിലാഷിനില്‍ സിനിമക്കാരനെ അടുത്തറിയാന്‍ സഹായിച്ചു. ഇടപെടുന്ന എല്ലാകാര്യത്തിലും ഒരു സുക്ഷ്മതയും പരിപൂര്‍ണ്ണ്തയുംനിലനിര്‍ത്താന്‍ പരമാവതി ശ്രദ്ധിക്കും എന്നതാണ് ഈ ചെരുപ്പകാരന്റെ അസറ്റ്.
പ്രദേശികമായ അതിരുകള്‍ വിട്ട് ദേശിയവും അന്തര്‍ദേശിയവുമായ സിനിമാ സ്വപ്നങ്ങളിലേക്ക് വളര്‍ന്നുപന്തലിക്കുന്ന ആ സര്‍ഗന്മാതക്ക് കൈവിളക്കുമായി ഞങ്ങളും കൂടെഉണ്ട് ..ഭാവുകങ്ങള്‍.
.മാര്‍ച്ച്29 പെസഹക്ക് തിയേററ്റില്‍ എത്തുന്ന ഈ സിനിമ അന്ന്തന്നെകണ്ട് വിലയിരുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഈ കുറിച്ച്മ നിരന്തരം വാചാലനാകുന്നുഇങ്ങനെ'',മലയാളം നിഘണ്ടുവില്‍ ഇല്ലാത്ത വാക്കാണ് ആളൊരുക്കം. ആള്‍ ഒരുങ്ങുന്നു എന്നൊക്കെ നമ്മള്‍ സാധാരണ പറയുന്നത് പോലെ. പക്ഷെ ഞാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് മനസിന്റെ തിരിച്ചറിവ് എന്ന അര്‍ത്ഥത്തിലാണ്. അല്ലെങ്കില്‍ തിരിച്ചറിവിലേക്ക് എത്തുന്ന എന്ന അര്‍ത്ഥത്തില്‍. അത് ചിത്രം കണ്ട ശേഷം മാത്രമേ പൂര്‍ണമായും മനസിലാകൂ. ചിത്രം കണ്ടിറങ്ങുമ്പോള്‍ തീര്‍ച്ചയായും ഓരോരുത്തരും ചിത്രത്തിന് ഇതിലും യോജിക്കുന്ന പേര് ഇല്ല എന്ന് തന്നെ പറയും.
ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പു പിഷാരടി എന്ന കഥാപാത്രത്തിനെയാണ് ഇന്ദ്രന്‍സ് ഈ സിനിമയില്‍ അവതരിപ്പിച്ചത്. 20 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ട മകനെ അന്വേഷിച്ചു നഗരത്തിലേക്ക് പോകുന്ന പപ്പു പിഷാരടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും , സ്വാഭാവികമായി ഉയര്‍ന്നു വരുന്ന സന്ദര്‍ഭങ്ങളും ഈ സിനിമ . കഥ എഴുതിയതിനു ശേഷം നടനെ അന്വേഷിച്ചു കണ്ടു പിടിച്ചതല്ലെന്നും കഥ എഴുതി തുടങ്ങിയപ്പോള്‍ തന്നെ ഈ വേഷം ഇന്ദ്രന്‍സ് ചെയ്യണം എന്ന ഒരു താല്പര്യം സംവിധായകന്‍ അഭിലാഷിന് ഉണ്ടായിരുന്നു
കഥാപാത്രത്തിന്റെ പൂര്‍ണതക്കായി കലാമണ്ഡലത്തിലെ കലാകാരന്മാരുടെ കീഴില്‍ ഓട്ടന്‍ തുള്ളല്‍ പഠിക്കാനും ഇന്ദ്രന്‍സ് സമയം കണ്ടെത്തിയെന്നും ,54 വയസുള്ള കാഴ്ചയില്‍ വലിയ ആരോഗ്യമൊന്നും ഇല്ലാത്ത ഇന്ദ്രന്‍സ് ഓട്ടന്തുള്ളന്‍ പഠിക്കാന്‍ തയ്യാറായത് തന്നെ സിനിമയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും , സിനിമയില്‍ ഓട്ടന്‍തുള്ളല്‍ ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നുണ്ട് .
ഷൂട്ടിങ്ങിനിടയില്‍ ഇന്ദ്രന്‍സിന്റെ അഭിനയം കണ്ടിട്ട് പലസന്ദര്‍ഭത്തിലും സെറ്റിലെ മുഴുവന്‍ അംഗങ്ങളും നിര്‍ത്താതെ കയ്യടിച്ചെന്നും , ഈ സിനിമയിലൂടെ അദ്ദേഹത്തിന് ഒരു അംഗീകാരം ലഭിക്കുമെന്ന് സംവിധായകന്റെ സൈഡില്‍ നിന്നും നോക്കുമ്പോള്‍ ഉറപ്പായിരുന്നു. മലയാള സിനിമ ഇന്ദ്രന്‍സ് എന്ന കലാകാരനെ ശരിയായ വിധത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് അസിസ്ര്ന്റ്ര്ന്‍ എഡിറ്റര്‍ അജേഷിന്റെ അഭിപ്രായം. സിനിമയുടെ കഥയുമായി സമീപിച്ചപ്പോള്‍ താന്‍ ചെയ്യണം എന്ന് നിര്‍ബന്ധമാണോ എന്ന് അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്‍പില്‍ ഒരു വിട്ടു വീഴ്ചയും ചെയ്യാന്‍ തങ്ങള്‍ തയ്യാറാകാതെ ഇരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിനയശേഷി ജനങ്ങള്‍ക്ക് വിലയിരുത്താന്‍ സാധിച്ചതെന്നും അഭിലാഷ്പറയുന്നു .ഇന്ദ്രന്‍സ് ഒഴികെ ഈ സിനിമയില്‍ ഉള്ള ഭൂരിഭാഗം പേരും സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന പുതു മുഖങ്ങളാണ്. നിരവധി യുവ മാധ്യമ പ്രവര്‍ത്തകരും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ ലൊക്കേഷന്‍ എല്ലാം തന്നെ തിരുവനന്തപുരമാണ് .
ഏകദേശം ആറു വര്‍ഷം മുമ്പാണ് മനസില്‍ ഇങ്ങനെ ഒരു ആശയം തോന്നുന്നത്. പിന്നീട് സിനിമ ചെയ്യാം എന്നൊരു ഘട്ടത്തില്‍ ആദ്യം മനസില്‍ വന്നത് ഇന്ദ്രന്‍സ് ചേട്ടനാണ്. കഥയിലേക്കും തിരക്കഥയിലേക്കുമൊക്കെ കടക്കണമെങ്കില്‍ ഇന്ദ്രന്‍സ് ചേട്ടന്‍ അഭിനയിക്കും എന്നൊരു ഉറപ്പ് വേണമായിരുന്നു. അങ്ങനെ പോയി കഥ പറഞ്ഞു. കഥ കേട്ടയുടന്‍ ചെയ്യാമെന്ന് സമ്മതിച്ചു. പക്ഷെ ഒരു ഓട്ടന്‍തുള്ളല്‍ കലാകാരാന്‍ എന്ന നിലയ്ക്ക് ആ കഥാപാത്രത്തിന് വേണ്ടി ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടിയിരുന്നു. അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു. അങ്ങനെയാണ് പപ്പു പിഷാരടി ഇന്ദ്രന്‍സിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. പാതി, അമീബ, മണ്‍ട്രോതുരത്ത് തുടങ്ങിയ സിനിമകളൊക്കെ മികച്ച ചിത്രങ്ങളായിരുന്നു. പക്ഷെ അവയ്ക്കൊന്നും പുരസ്‌കാരങ്ങള്‍ ലഭിച്ചില്ല . ഇവയൊക്കെ പ്രതിഭകളെ അടയാളപ്പെടുത്തിയ ചിത്രമാണ്. എന്നാല്‍ ഇവയൊന്നും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നാണ് തോന്നുന്നത്.
ഒട്ടധികം യുവ സംവിധായകരെ പരിചയ പെടുത്തി വര്‍ഷമാണ് 2018സിനിമ അവാര്‍ഡ് . ഇതില്‍ 'ടേക്ക് ഓഫ്' എന്ന സിനിമയുടെ സംവിധായകന്‍ ചെറുകഥാകൃത്തുമായ പി വി ഷാജികുമാരിനും എന്റെ പ്രപ്രത്യേക ആശംസകള്‍
ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)ആളൊരുക്കം സിനിമയുടെ സംവിധായകനായ അഭിലാഷിനും ഇന്ദ്രന്‍സിനും അഭിനന്ദനങ്ങള്‍ (രതീദേവി)
Join WhatsApp News
ഒരുങ്ങി 2018-03-20 17:22:50
ആളൊരുങ്ങി അരങ്ങൊരുങ്ങി
മൂരികൾ ഒരുങ്ങിയെത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക