Image

ബി.ജെ.പിയോടൊപ്പമില്ലെന്ന് നടന്‍ രജനീകാന്ത്

Published on 20 March, 2018
ബി.ജെ.പിയോടൊപ്പമില്ലെന്ന് നടന്‍ രജനീകാന്ത്
രാഷ്ട്രീയത്തില്‍ ബി.ജെ.പിയോടൊപ്പമില്ലെന്ന് നടന്‍ രജനീകാന്ത്. തനിക്ക് പിന്നില്‍ ബി.ജെ.പിയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍ തനിക്ക് പിന്നിലുള്ളത് ദൈവമാണെന്നും രജനി പറഞ്ഞു. ഇനി തന്റെ പിന്നില്‍ ജനങ്ങള്‍ അണിനിരക്കും. ബി.ജെ.പിയുമായി ചേരുമോ എന്ന് എത്ര തവണ ചോദിച്ചാലും തന്റെ ഉത്തരം ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിയാറിന്റെ പ്രതിമ തകര്‍ത്തത് പ്രാകൃതമാണ്. ഇതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. തമിഴ്‌നാട് മതമൈത്രിയുള്ള സംസ്ഥാനമാണ്. തമിഴ്‌നാട് പൊലീസ് തന്നെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകരാതെ നോക്കുമെന്ന് തനിക്കുറപ്പുണ്ടെന്നുമാണ് രാമ രാജ്യ രഥയാത്രയെ കുറിച്ചുള്ള ചോദ്യത്തിന് രജനിയുടെ മറുപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക