Image

ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശശികലയ്ക്ക് അടിയന്തര പരോള്‍

Published on 20 March, 2018
ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് ശശികലയ്ക്ക് അടിയന്തര പരോള്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വികെ ശശികലയ്ക്ക് അടിയന്തര പരോള്‍. ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് പരോള്‍ അനുവദിച്ചത്. 15 ദിവസത്തേക്കാണ് ശശികലയ്ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നത്. 

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു എം നടരാജന്‍ (76) അന്തരിച്ചത്. അഞ്ചുമാസം മുന്‍പ് കരള്‍, വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു നടരാജനെ രണ്ടാഴ്ച മുന്‍പ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്.

നേരത്തെ ഭര്‍ത്താവിന്റെ ആരോഗ്യ നില കാണിച്ച് ശശികല നല്‍കിയ പരോള്‍ ഹര്‍ജി ഒക്ടോബറില്‍ കോടതി പരിഗണിക്കുകയും നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അഞ്ചു ദിവസത്തെ പരോള്‍ അനുവദിക്കുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക