Image

സഭയുടെ അടുത്ത തട്ടിപ്പ് വിവരവുമായി കുഞ്ഞാടുകളുടെ പത്രസമ്മേളനം

Published on 20 March, 2018
സഭയുടെ അടുത്ത തട്ടിപ്പ് വിവരവുമായി കുഞ്ഞാടുകളുടെ പത്രസമ്മേളനം
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി തട്ടിപ്പ് കേസിന് പിന്നാലെ അതിരൂപതയിലെ കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി കോടികളുടെ പ്ലസ് ടു നിയമന തട്ടിപ്പ് നടത്തിയതാതായി ആരോപണം.

തിരുമുടിക്കുന്ന്, മുട്ടം, മേലൂര്‍, തൃക്കാക്കര, അയിരൂര്‍, എവുപുന്ന, പുത്തന്‍ പള്ളി എന്നീ എഴ് സ്‌കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിലാണ് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്

ഉദ്യോഗാര്‍ത്ഥികളുടെ അക്കാദിമിക്ക് മികവ് പരിഗണിക്കാതെ കോഴ നല്‍കി ഗസ്റ്റ് ലക്ച്ചര്‍മാരായി കയറിയവരെ സ്ഥിര നിയമനത്തിന് പരിഗണിച്ചു എന്നാണ് ആരോപണം.

അയിരൂര്‍ ഇടവക അംഗമായ അമ്പിളി ജോയും അഭിഭാഷകന്‍ പോളച്ചന്‍ പുതുപ്പാറയുമാണ് വാര്‍ത്താ സമ്മേളനം നടത്തിയാണ് ആരോപണം ഉന്നയിച്ചത്.

ഉദ്യോഗാര്‍ഥികളുടെ അക്കാദമിക്ക് മികവിനും പാഠ്യേതര പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ഇന്റര്‍വ്യൂ നടത്തിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. മാനേജര്‍ , സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരടങ്ങുന്നതാണ് ഇന്റര്‍വ്യൂ ബോര്‍ഡ്.

എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ജോലിക്ക് അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ സിലബസ് നല്‍കാതെ വിവരണാത്മകമായ ടെസ്റ്റ് നടത്തി. ഇതില്‍ കോഴ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇന്റര്‍വ്യൂ നടത്തിയത്. അവരെ മാത്രം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലസ്റ്റ് തയ്യാറാക്കിയതും എന്നാണ് ആരോപണം.

സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഹസനമാക്കിയാണ് നിയമനങ്ങള്‍ നടത്തുന്നതെന്നും അമ്പിളി ആരോപിച്ചു. സെലക്ഷന്‍ ലിസ്റ്റ് പ്രകാരമുള്ള നിയമനങ്ങള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമ്പിളി ഹയര്‍ സെക്കന്ററി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. (Mathrubhumi)
സഭയുടെ അടുത്ത തട്ടിപ്പ് വിവരവുമായി കുഞ്ഞാടുകളുടെ പത്രസമ്മേളനം സഭയുടെ അടുത്ത തട്ടിപ്പ് വിവരവുമായി കുഞ്ഞാടുകളുടെ പത്രസമ്മേളനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക