പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്നു നിഷ ജോസ് കെ. മാണി. കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറങ്ങിയ നിഷ ജോസ് കെ. മാണിയുടെ ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ നിന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നു ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പേര് പറയാത്ത വ്യക്തി താനാണെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചെന്നാണ് ഷോണിന്റെ ആരോപണം. ഷോണ്‍ ജോര്‍ജ് ഡിജിപിയ്ക്കു നല്കിയ പരാതി തിരുവനന്തപുരം റെയില്‍വേ പോലീസിനു കൈമാറി.
പരാതിയില്‍ ആദ്യം നടപടി സ്വീകരിക്കാതിരുന്ന ഡിജിപി ഇന്നാണ് ഇതുസംബന്ധിച്ച നടപടിക്കായി പരാതി റെയില്‍വേ പോലീസിനു കൈമാറിയത്. നിഷ ജോസ് കെ. മാണി യുവരാഷ്ട്രീയ നേതാവിന്റെ പേര് വെളിപ്പെടുത്തണം. വിവിധ കോണുകളില്‍നിന്നും തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്നുള്ള അന്വേഷണത്തിനാണ് ഡിജിപി പരാതി റെയില്‍വേ പോലീസിനു കൈമാറിയത്.
റെയില്‍വേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചേക്കും. തനിക്കെതിരെ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ കഴമ്പില്ലെന്നും പുസ്തക പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും നിഷ പ്രതീകരിച്ചു. പരാമര്‍ശത്തില്‍നിന്നും പിന്മാറുന്നതായി വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും നിഷ ഫെയ്സ് ബുക്കിലൂടെ പ്രതീകരിച്ചു.