Image

കീഴാറ്റൂര്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി എഐവൈഎഫ്

Published on 20 March, 2018
കീഴാറ്റൂര്‍: കര്‍ഷക സമരത്തിന് പിന്തുണയുമായി എഐവൈഎഫ്

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ കീഴാറ്റൂരിലെത്തും. ഇന്നു ചേര്‍ന്ന എഐവൈഎഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് സൂചന. എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ കീഴാറ്റൂരിലെത്തി സമരക്കാരെ കാണുന്നത്. 

നേരത്തെതന്നെ കീഴാറ്റൂരിലെ സമരത്തിന് അനുകൂലമായ സമീപനമാണ് സിപിഐ നേരത്തെ തന്നെ സ്വീകരിച്ചുവന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഇന്നു ചേര്‍ന്ന എഐവൈഎഫ് നേതൃയോഗം തീരുമാനിച്ചത്. സിപിഎമ്മിന്റെ നിലപാടിന് കടകവിരുദ്ധമായി, വയല്‍ക്കിളികള്‍ക്ക് അനുകൂലമായി തുറന്ന സമീപനം സ്വീകരിക്കുന്നതിനുള്ള മുന്നോടിയായാണ് ഇപ്പോള്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക