Image

രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകം; അതിരൂപതാ ഭൂമി വിവാദത്തില്‍ ഇടപെടില്ലെന്ന് സി.ബി.സി.ഐ

Published on 20 March, 2018
രാജ്യത്തെ നിയമം എല്ലാവര്‍ക്കും ബാധകം; അതിരൂപതാ ഭൂമി വിവാദത്തില്‍ ഇടപെടില്ലെന്ന് സി.ബി.സി.ഐ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് വിഷയത്തില്‍ ഇടപെടില്ലെന്ന് സി.ബി.സി.ഐ(കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) പ്രസിഡന്റ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. രാജ്യത്തെ നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്, ഇത് കാനോന്‍ നിയമത്തിലും വ്യക്തമാണ്. സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുമ്പോള്‍ സുതാര്യത വേണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ദിനാളിന് തന്റെ വ്യക്തിപരമായ പിന്തുണ അറിയിച്ചിരുന്നു. സഭാ വിഷയം പുറത്തേക്ക് വലിച്ചിഴക്കുന്നത് ഉചിതമല്ലെന്നും മാര്‍ ഗ്രേഷ്യസ് പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക