Image

നൂറ്റാണ്ടുകളുടെ പഴമയില്‍ അഭിമാനിക്കുന്ന സിറോ മലബാര്‍ സഭയില്‍ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓര്‍ക്കുക.-ഡോ. ജേക്കബ് തോമസ്

Published on 20 March, 2018
 നൂറ്റാണ്ടുകളുടെ പഴമയില്‍ അഭിമാനിക്കുന്ന സിറോ മലബാര്‍ സഭയില്‍ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓര്‍ക്കുക.-ഡോ. ജേക്കബ് തോമസ്

ഇരുണ്ട യുഗത്തിൽ നിന്ന് ഇടുങ്ങിയ യുഗത്തിലൂടെ
.............
പ്രശസ്ത ചിന്തകൻ പെട്രാർക്ക് പതിനാലാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ഇരുണ്ട യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഇതിന് ഒരു കാ।രണം റോമൻ കത്തോലിക്ക സഭയായിരുന്നു. അജ്ഞതയും അന്ധവിശ്വാസവും നിറഞ്ഞ യൂറോപ്പിലെ സഭ സാംസ്ക്കാരിക ജീർണതയുടെ നേർസാക്ഷ്യമായിരുന്നു.
സമ്പത്തും അധികാര ഗർവും സഭാനേതൃത്വത്തെ നയിച്ചപ്പോൾ വിശ്വാസികൾ ഇരുട്ടിലായി. വത്തിക്കാന് പണം നൽകി അധികാരം നിലനിർത്തി ചില മെത്രാൻ മാർ. അനാചാരങ്ങളും അഴിമതിയും ധനസമ്പാദനത്തിനുംഅതുവഴി അധികാരമുറപ്പിക്കലിനും വഴിയായി.ജർമൻ ആർച്ച് ബിഷപ്പ് അൽബ്രെക്ട് രണ്ടു അതിരൂപതകളുടെ അധികാരം ഒന്നിച്ച് നിലനിർത്താൻ വൻ തുക ലോണെടുത്ത് സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പണിക്ക് സംഭാവന നൽകി.
ഇത്തരം അധികാര ദുർവിനിയോഗങ്ങൾക്കെതിരെയാണ് പ്രശസ്ത ദൈവശാസ്ത്രജ്ഞൻ മാർട്ടിൻ ലൂതർ 1517 ൽ വിറ്റൻബർഗ് കൊട്ടാരവാതിലിൽ തന്റെ 95 പ്രബന്ധങ്ങൾ തൂക്കിയിട്ടത്. സഭാനേതൃത്വത്തിനെതിരായ തുറന്ന പോരാണ് ഫാദർ മാർട്ടിൻ ലൂതർ തുടങ്ങി വച്ചത്. അതേ പോരാട്ടം ഓർമിപ്പിക്കുന്നു സിറോ മലബാർ സഭയിലെ വൈദികരുടെ നീക്കങ്ങളും. പക്ഷേ വിശ്വാസികൾ ഈ പോരാട്ടത്തിൽ എവിടെ നിൽക്കുന്നു?
1520 ലാണ് ക്രിസ്ത്യാനിയുടെ സ്വാതന്ത്യം എന്ന പുസ്തകം എഴുതപ്പെട്ടത്. നൂറ്റാണ്ടുകൾക്കിപ്പുറവും ഈ സ്വാതന്ത്ര്യം ക്രിസ്ത്യാനിയുടെ ചിന്തകളിലും നിലപാടുകളിലും ഇടം പിടിച്ചിട്ടുണ്ടോ ?വിശ്വാസിയുടെ ഭയവും അന്ധതയും മറയാക്കി സഭയിൽ കളളക്കച്ചവടങ്ങളും ലക്ഷങ്ങൾ മുടക്കിയുള്ള കോടതി വ്യവഹാരങ്ങളും പൊടിപൊടിക്കുന്നു. അഭിഷിക്തരെ ചോദ്യം ചെയ്താൽ ശാപം കിട്ടും തുടങ്ങിയ അന്ധവിശ്വാസങ്ങളാണ് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആളുകളെ നയിക്കുന്നത്. 
സഭ, വിശ്വാസികളുടേതാണ് എന്ന് പറയുമ്പോഴും സ്വകാര്യ സ്വത്തായാണ് സഭാ നേതൃത്വം കാണുന്നത്. ഒരു സ്വകാര്യ കമ്പനിയെന്നും വിളിക്കാം. മെത്രാൻ എന്ന ചെയർമാനുo അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ചേർന്ന് കാര്യങ്ങൾ തീരുമാനിക്കുന്നു, നടപ്പാക്കുന്നു. കമ്പനിയുടെ സേവനങ്ങൾ ലഭിക്കാൻ, അത് കൂദാശയാകട്ടെ ശുശ്രൂഷയാവട്ടെ ആശീർവാദം ആകട്ടെ ഫീസ് നൽകണം. സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് മോഡലിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും. 
മൂവായിരത്തിൽപ്പരം ഇടവകകളും 50 ലക്ഷം വിശ്വാസികളും ഈ സംവിധാനത്തെ പരിപോഷിപ്പിക്കുന്നു. എന്റെ പിതാവിന്റെ ഭവനത്തെ കച്ചവട സ്ഥാപനമാക്കരുത് എന്ന വചനം അപ്പാടെ അട്ടിമറിക്കുന്നു. നൂറ്റാണ്ടുകളുടെ പഴമയിൽ അഭിമാനിക്കുന്ന സിറോ മലബാർ സഭയിൽ ആകെ ഉണ്ടായത് 3 വിശുദ്ധരാണെന്ന് ഓർക്കുക.

" ന്യായവും യുക്തവും ആയത് ആരിൽ നിന്ന് "? (ഡോ. ജേക്കബ് തോമസ് )

Join WhatsApp News
Rethink 2018-03-20 23:22:03

മാണിയെ പോലുള്ള  വിശുദ്ധൻമാർ കത്തോലിക്കാ സഭയിലുള്ളത് കൂട്ടാൻ  താങ്കൾ മറന്നു പോയോ ?

Joseph 2018-03-21 06:27:47
ഈ ചെറു ലേഖനത്തിൽ നൂറ്റാണ്ടുകൾ പഴക്കമുളള സീറോ മലബാർ സഭയെപ്പറ്റിയും റോമ്മാ സഭയുടെ സ്വത്തിനുള്ള ആർത്തിയെപ്പറ്റിയും ശ്രീ ജേക്കബ് തോമസ് വിവരിച്ചിട്ടുണ്ട്. റോമ്മാ സഭയുടെ ഭാഗമായ സീറോ മലബാർ സഭയ്ക്ക് ലഭിച്ചത് മൂന്നു വിശുദ്ധന്മാരെ മാത്രമാണെന്ന് അവസാനം ലേഖനത്തിൽ പരാമർശിച്ചിരുന്നു. എന്തിനാണ് അദ്ദേഹം കൂടുതൽ വിശുദ്ധന്മാരെ ആഗ്രഹിക്കുന്നതെന്നും വ്യക്തമല്ല.  

കേരളാ സിവിൽ സർവീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശ്രീ ജേക്കബ് തോമസ് തികഞ്ഞ ദേശീയ വാദിയും അഗാധമായ സഭാ സ്നേഹിയും സകല വിശുദ്ധന്മാരുടെ ഭക്തനുമാണെന്ന് ലേഖനത്തിൽ നിന്നും മനസിലാക്കുന്നു. 

സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും വത്തിക്കാൻ മുതൽ കേരളസഭകൾ വരെയുണ്ട്. അതെല്ലാം ചരിത്ര സത്യങ്ങളാണ്. സീറോ മലബാർ സഭ സ്ഥാപിച്ചത് 1982 നു ശേഷമാണ്. അതിന്റ സ്ഥാപകൻ ബിഷപ്പ് പവ്വത്ത് ചങ്ങനാശേരിയിൽ വിശ്രമ ജീവിതം നയിക്കുന്നു. ഈ സഭയ്ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാമെന്നും തോന്നുന്നില്ല. കേരള ക്രിസ്ത്യൻ സഭകളുടെ പാരമ്പര്യം തുടങ്ങുന്നത് റോമ്മായിൽനിന്നോ, കാനോൻ നിയമത്തിൽ നിന്നോ, ആയിരുന്നില്ല. 

തികച്ചും ജനാധിപത്യപരമായ സംസ്ക്കാരവും പാരമ്പര്യവുമായിരുന്നു കേരളസഭയ്ക്കുണ്ടായിരുന്നത്. അത്തരം പാരമ്പര്യങ്ങളെ മുഴുവൻ നശിപ്പിച്ചു കൊണ്ട് സഭയുടെ സ്വത്തുക്കൾ മുഴുവൻ വത്തിക്കാൻ നിയന്ത്രണത്തിലുള്ള സഭാ പുരോഹിതരും ബിഷപ്പുമാരും കൂനൻ കുരിശു യുദ്ധത്തിനു ശേഷം കയ്യടക്കി. സീറോ മലബാർ സഭപോലെ അഴിമതിയും കോഴയും സമ്പത്തിനോടുളള ആർത്തിയും നിറഞ്ഞ ഒരു കോർപ്പറേറ്റ് ആത്മീയ പ്രസ്ഥാനം ലോകത്ത് മറ്റൊരിടത്തും കാണാൻ സാധ്യതയില്ല. 

വിശുദ്ധന്മാരുടെ സൃഷ്ടിയും സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടിയാണ്. അതിനായി വത്തിക്കാനിലെ ബൂർഷാകൾക്ക് കോടിക്കണക്കിന് രൂപ കൊടുത്താലേ അവരുടെ ഫാക്റ്ററികളിൽ ഒരു വിശുദ്ധനെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂ.

മരാമത്തിൽ പ്രസിദ്ധനും മാന്നാനം കൊവേന്തയുടെ സ്ഥാപകനുമായ ചാവറ കുരിയാക്കൊസിനെ വിശുദ്ധനായി കൊവേന്തക്കാർക്ക് ലഭിച്ചത് കോടികൾ രൂപ ചെലവഴിച്ച ശേഷമായിരുന്നു. ഇപ്പോൾ അദ്ദേഹം ലത്തീൻ സഭയുടെ വിശുദ്ധനെന്നു ലത്തീൻ സഭകളുടെ നേതൃത്വം അവകാശപ്പെടുന്നു. ചാവറ പ്രവർത്തിച്ചത് ലത്തീൻ സഭകൾക്കുവേണ്ടിയായിരുന്നു. അദ്ദേഹത്തിൻറെ ആകെ വിശുദ്ധിയുടെ നിദാനം കുറെ കെട്ടിടങ്ങൾ പണി കഴിപ്പിച്ചെന്നുള്ളതാണ്. അങ്ങനെയെങ്കിൽ കൂടുതൽ കെട്ടിടങ്ങൾ പണി കഴിപ്പിച്ച മന്നത്തു പത്മനാഭൻ കത്തോലിക്കനായിരുന്നെങ്കിൽ അദ്ദേഹവും സഭയുടെ വിശുദ്ധനാകുമായിരുന്നു.  

ദിവസവും വണ്ടികളിൽ ചാക്കുകെട്ടുകൾ നിറയെ കറൻസികൾ സിസ്റ്റർ അല്ഫോൻയുടെ ശവകുടീരത്തിൽ നിന്നും ശേഖരിക്കുന്നുണ്ട്. കുറെ മെത്രാന്മാരും പുരോഹിതരും വിശുദ്ധരെ വിറ്റു കിട്ടുന്ന പണംകൊണ്ട് ആഡംബരമായി നടക്കുന്നതല്ലാതെ ദരിദ്ര ജനതയ്ക്ക് എന്ത് പ്രയോജനം? വിശുദ്ധന്മാർക്ക് പെരുന്നാളുകളും വെടിക്കെട്ടുകളും നടത്തി പരിസ്ഥിതിയും നശിപ്പിക്കുന്നു. മനോഹരമായ ഒരു ഗ്രാമ പ്രദേശമായിരുന്നു ഭരണങ്ങാനം തീർത്ഥാടകരെക്കൊണ്ട് മാലിന്യവും ദുർഗന്ധവും നിറച്ചിരിക്കുന്നു.  

ഗോവയിലെ വിശുദ്ധ ഫ്രാൻസീസ് സേവ്യറും കൂട്ടരും അമ്പലങ്ങൾ നശിപ്പിച്ച കഥകളും നിർബന്ധ മത പരിവർത്തനവും ഹിന്ദുക്കളെ മൃഗീയമായി പീഡിപ്പിച്ച കഥകളും മറ്റൊരു ചരിത്രമാണ്.

മാടത്തരുവി കൊലക്കേസിലെ കുപ്രസിദ്ധ പ്രതിയായ ബെനഡിക്ക് ഓണംകുളത്തെയും വിശുദ്ധനാക്കാൻ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും ലേഖകന്റെ ശ്രദ്ധയിൽപ്പെടുമെന്ന് വിചാരിക്കുന്നു.
GEORGE 2018-03-21 14:04:08
ശ്രി ജേക്കബ് തോമസ് അവസാനം കൊണ്ടുവന്നു കുടം  ഉടച്ചപോലെ ആയല്ലോ. സഭ കച്ചവടം ആണെന്ന് പറയുന്നു എന്നിട്ടു പറയുന്നു നമുക്ക് വിശുദ്ധന്മാരുടെ കുറവുണ്ട് എന്ന്. ഈ വിശുദ്ധനാക്കുന്നതിലും വലിയ കച്ചവടം ഉണ്ടോ ? 
മധ്യ പ്രദേശിൽ കൊല്ലപ്പെട്ട കന്യാസ്ത്രീയെ ഈയിടെ പെരുമ്പാവൂരിൽ വിശുദ്ധയാക്കി. കച്ചവടം അല്ലാതെ എന്താണിത്. പാവം കന്യാസ്ത്രീയെ ഒരുത്തൻ കൊന്നു. കോടതിയുടെ ജീവ പര്യന്തം കഴിഞ്ഞു അവൻ ക്രിസ്ത്യാനി ആയി (ആക്കി എന്ന്അ പറയുകയാവും സത്യം) അവനു  കന്യാസ്ത്രീയുടെ അമ്മ മാപ്പു കൊടുത്തു പോലും. ഇതിൽ കൂടുതൽ എന്ത് വേണം സഭക്ക് ഒരു വിശുദ്ധനെ കിട്ടാൻ. 
അടുത്ത് മലയാറ്റൂർ കൊല്ലപ്പെട്ട വൈദികൻ ആയിരിക്കും വിശുദ്ധൻ ആകാൻ പോകുന്നത്. 
ശ്രി ജോസഫ് പറഞ്ഞ പോലെ ശ്രി ബെനഡിക്ട് ഓണംകുളം അച്ഛന്റെ കാര്യം നന്നായി പുരോഗമിക്കുന്നുണ്ട്. ഇനി ചില കാൻസർ മാറ്റുന്ന പോലുള്ള തരികിടകൾ ബാക്കി ഉണ്ട്. 
jose Nedumkallel 2018-03-21 19:03:32
jകേരള സീറോ മലബാർ സഭയിലെ ഏറ്റവും അറിയപ്പെടുന്ന പണത്തിന്റെ കുഭകോണം നടത്തിയത് കാഞ്ഞിരപ്പള്ളിയിൽ നിന്ന് വരുന്ന ഒരു തിരുമേനിയും കൂട്ടരുമാണ് . ,മുവ്വാറ്റുപുഴയിലെ കത്തോലിക്കസഭയിൽ പെട്ട ഒരു കോളേജ് അദ്ധാപകന്റെ കൈ പോപ്പുലർ ഫ്രണ്ട്‌സ് വെട്ടിയെറിഞ്ഞ് മാരകമായി മുറിവേല്പിചിട്ടഉം ആ മനുഷേന്റെ ജോലി തടഞ്ഞുവെച്ചും അത് പോരാഞ്ഞിട്ട് അപ്പനെയും മകനെയും പോലീസ് കേസിൽ പെടുത്തി മൃഗീയമായി തല്ലിച്ചതും അവസാനം അദ്ദേത്തിന്റെ പെൻഷൻ പോലും തടയും എന്നുള്ള കടുത്ത നിരാശയിൽ സ്വന്തം ഭാര്യ തൂങ്ങി മരിച്ചിട്ടിട്ടും ഒരു ക്ഷമ പോലും പറയുവാൻ കൂട്ടാക്കാത്തതു  രൂപതകോതമംഗലം ആയിരുന്നു  എറണാകുളം മുതൽ വടക്കോട്ടുള്ള മലബാർവരെയുള്ള രൂപതകൾക്ക് അതിൽ ഒരു പങ്കുംഇല്ലായിരുന്നുഎന്നതും ഒരു നിത്യ സത്യമാണ്. പ്ലാസിഡ് അച്ഛന്റെ കാലം മുതൽ കേരള സുറിയാനി സഭയിൽ പിളർപ്പ് ഉണ്ടാക്കി കൽദായവത്കരണം എന്ന വിഷം കുത്തിവെച്ചതും കേരളത്തിലേ വടക്കൻ രൂപതകൾ ആയിരുന്നില്ല . ചരിത്രത്തിൽ ആദ്യമായി ചിക്കാഗോ രൂപത ഉണ്ടായപ്പോൾ ഈ കൽദായ വിഷം അമേരിക്കയിലെ സിറോ മലബാർ കത്തോലിക്കരിൽ ഉണ്ടായ മുറികൾ ഇന്നും ഉണങ്ങാതെ നിൽക്കുന്നു . അതിന്റെ കാരണവും കേരളത്തിലെ വടക്കൻ രൂപതകൾ അല്ല . അപ്പോൾ മറ്റുള്ള രൂപതകളുടെ മഹിമയും പാരന്പര്യവും പറയുമ്പോൾ വസ്തുതകൾ മറച്ചു വെക്കരുത്. ഭൗതിക ലോകത്തിനുമുകളിൽ കോൺസ്റ്റന്റൈൻ ചക്രവർത്തി ചാർത്തികൊടുത്ത സിംഹാസനത്തിൽ ഇരുന്നതുമുതൽകാത്തോലിക്കാസഭകാലിത്തൊഴുത്തിലെ യേശുവിനെ മറന്ന്‌ പൊക്കിക്കെട്ടിയ യൂറോപ്പിലെ സൗധങ്ങൾ ആയിരങ്ങൾ നിലംപതിച്ചു.അവിടെയെല്ലാം മുസ്ലിം പള്ളികൾ തല ഉയർത്തി നിൽക്കുന്ന കാഴ്ചയാണ്  നാമിന്ന് കാണുന്നുന്നത്.ഏഷ്യയിലും മറ്റുസ്ഥലങ്ങളിലും ഈ സ്ഥിതി തുടരുകയാണ്. കേരളത്തിലെ മിക്ക പള്ളികളിലുംകോടികളുടെ  സാമ്പത്തിക അട്ടിമറികൾ നടന്നുകൊടിരിക്കുന്നു. ഇതിന്റെ പേരിൽ കാർദിനാളും മെത്രാന്മാരും വൈദികരുംതമ്മിൽ  പൊരിഞ്ഞ യുദ്ധം നടക്കുന്നു. കോടികളുടെ വെട്ടിപ്പ് ഇന്ത്യയിലെ കാതോലിക്ക സഭയിൽ അറിഞ്ഞും അറിയാതേയും തുടർന്നുകൊണ്ടിരിക്കുന്നു. മൂലകാരണം കാലിത്തൊഴിലെ യേശുവിനെയും ആ യേശു പകർന്നുതന്ന ബൈബിളിനെയും നിന്ദിച്ചുകൊണ്ട് പൊക്കിക്കെട്ടിയ അനേകം ബാബേൽ ഗോപുരങ്ങളണ്. ഓർശലേം ദൈവാലയത്തിനെപോലെ ഇവഓരോന്നും നിലംപൊത്തും . ഒരു കാനോൻനിയമത്തിനും ഒരുമതബോധന ഗ്രൻഥത്തിനും ഈ ദൈവ ശിക്ഷയിൽ നിന്നും രക്ഷ പെടാൻ കഴിയുകയില്ല . ദൈവജനത്തെ പട്ടിണിക്കിട്ട് വാരികൂട്ടിയതൊക്കെ തിരിച്ചു നൽകു . പാവങ്ങളെ രക്ഷിക്കൂ . ഈ സന്ദശമാണ് ഇന്ന് ദൈവവും ലോകം മുഴുവനും ഒരു പോലെ സ്നേഹിക്കുന്ന നമ്മുടെ പരിശുദ്ധ പിതാവ്വ് നമ്മോട് ആവശ്യപെടുന്നത്.നമ്മുടെ വചന പ്രഭോഷകർ  ഇതേ പറ്റി ഒരക്ഷരം പോലും പറയുന്നില്ലലോ എന്നോർക്കുബോൾ സങ്കടം തോന്നുന്നു 

 
 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക