Image

ഫൊക്കാന കണ്‍വന്‍ഷനില്‍ നാടന്‍ കലകളും ഫിലിം ഫെസ്റ്റിവലും

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 20 March, 2012
ഫൊക്കാന കണ്‍വന്‍ഷനില്‍ നാടന്‍ കലകളും ഫിലിം ഫെസ്റ്റിവലും
ന്യൂയോര്‍ക്ക്‌: നാളിതുവരെ ഫൊക്കാന കടന്നു ചെന്നിട്ടില്ലാത്ത ഒരു വിഷയമാണ്‌ ഫിലിം ഫെസ്റ്റിവെല്‍. പ്രവാസി ചലച്ചിത്ര കലാകാരന്മാര്‍ക്ക്‌ പ്രോത്സാഹനം നല്‌കുന്നതിനായി ഒരു ഷോര്‍ട്ട്‌ ഫിലിം മത്സരം ഇത്തവണ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്നതാണെന്ന്‌ ഫിലിം ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ ശബരീനാഥ്‌ പറഞ്ഞു. നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കത്തക്ക സമീപനം ഫൊക്കാനയില്‍ നിന്നുണ്ടാകണമെന്ന ആശയത്തില്‍ നിന്നാണ്‌ പ്രസ്‌തുത പരിപാടികള്‍ ഇത്തവണത്തെ കണ്‍വന്‍ഷനില്‍ ഉള്‍പ്പെടുത്തുവാന്‍ ഫൊക്കാന തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച്‌ 17 ശനിയാഴ്‌ച ഫൊക്കാന ന്യൂയോര്‍ക്ക്‌ റീജിയണ്‍ സംഘടിപ്പിച്ച ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ കിക്ക്‌ഓഫില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുകയും, അന്യം നിന്നുപോകുന്ന പൈതൃക കലകളെ അമേരിക്കയില്‍ കൊണ്ടുവന്ന്‌ മലയാളികള്‍ക്കിടയില്‍ പരിചയപ്പെടുത്താനുമുള്ള ശ്രമങ്ങളാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നുമുള്ള കലാകാരന്മാരുടെ സപ്പോര്‍ട്ട്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. അവരുടെ സഹകരണത്തോടുകൂടിയാണ്‌ കണ്‍വന്‍ഷനില്‍ ഈ പരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ ശബരീനാഥ്‌ പറഞ്ഞു.

മത്സര വിഭാഗം, പ്രദര്‍ശന വിഭാഗം എന്നീ രണ്ടു വിഭാഗങ്ങളിലായാണ്‌ മത്സരം. പതിനഞ്ചു മിനിറ്റിലൊതുങ്ങുന്ന ഹ്രസ്വ ചലച്ചിത്രമാണ്‌ മത്സരത്തിനായി ക്ഷണിക്കുന്നത്‌. വിജയികള്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡും പ്രശംസാ പത്രവും ഫൊക്കാന നല്‌കുന്നതായിരിക്കും. ഈ മത്സരം വരുംകാലങ്ങളിലെ ഫൊക്കാന കണ്‍വന്‍ഷനുകളിലെ ഒരു ഭാഗമായി തുടരുന്നതായിരിക്കും. 2012 മെയ്‌ മുപ്പതിനകം എന്‍ട്രികള്‍ ലഭിച്ചിരിക്കണം. ഡിജിറ്റല്‍ ഫോര്‍മാറ്റിലാണ്‌ അയക്കേണ്ടത്‌. അയക്കേണ്ട ഇ-മെയില്‍ വിലാസം fokanafilmfest@gmail.com.

മലയാള ചലച്ചിത്ര സംഗീതലോകത്തെ മഹാരഥന്മാരെ ആദരിക്കുന്നതിനായി `ഗുരു സ്‌മരണ' എന്ന ഒരു സംഗീത പരിപാടിയാണ്‌ ഇത്തവണത്തെ കണ്‍വന്‍ഷനിലെ മറ്റൊരു പ്രത്യേകത. എല്ലാവിധ സാങ്കേതികത്തികവോടുകൂടി അമേരിക്കയിലെ കലാകാരന്മാരെ സംഘടിപ്പിച്ചുകൊണ്ട്‌ ഒരു മെലോഡിയസ്‌ ഫീസ്റ്റ്‌ തന്നെയായിരിക്കും ഒരുക്കുക. കൂടാതെ, ചരിത്രത്തിലാദ്യമായി ഫൊക്കാനയ്‌ക്ക്‌ ഒരു സിഗ്നേച്ചര്‍ സോങ്ങ്‌ ഇപ്രാവശ്യം ഉണ്ടായിരിക്കും. ഒ.എന്‍.വി.യാണ്‌ അതിന്റെ രചന നിര്‍വ്വഹിക്കുന്നതെന്ന്‌ ശബരീനാഥ്‌ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ശബരീനാഥ്‌ നായര്‍ 516 244 9952.
ഫൊക്കാന കണ്‍വന്‍ഷനില്‍ നാടന്‍ കലകളും ഫിലിം ഫെസ്റ്റിവലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക