Image

ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ലെന്ന് ശശികല

Published on 21 March, 2018
ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ലെന്ന് ശശികല
കുളിമുറിയില്‍ കുഴഞ്ഞുവീണശേഷം ആശുപത്രിയില്‍ പോകാന്‍ ജയലളിത സമ്മതിച്ചില്ലെന്ന് ജയലളിതയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷന് മുന്‍പാകെ ശശികല അറിയിച്ചു.2016 സെപ്റ്റംബര്‍ 22നായിരുന്നു ജയ കുളിമുറിയില്‍ വെച്ച് വീണത്. എന്നാല്‍ താന്‍ ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേര്‍ത്തു.
ആശുപത്രിയില്‍ വെച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീര്‍സെല്‍വം, എം തമ്പിദുരൈ എന്നിവര്‍ ജയയെ കണ്ടിരുന്നുവെന്നും ശശികല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക