Image

വയല്‍ക്കിളി സമരത്തിന്‌ പിന്തുണയുമായി ബി.ജെ.പി; സിപിഎം ഒറ്റപ്പെട്ടു

Published on 21 March, 2018
വയല്‍ക്കിളി സമരത്തിന്‌  പിന്തുണയുമായി ബി.ജെ.പി;  സിപിഎം ഒറ്റപ്പെട്ടു
കണ്ണൂരിലെ കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന്‌ പൂര്‍ണ പിന്തുണയുമായി ബി.ജെ.പി. സിപിഎം നേതൃത്വത്തിനെതിരെ നടക്കുന്ന സമരത്തിന്‌ സിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ ബിജെപിയുടെ നിലപാട്‌ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ വ്യക്തമാക്കിയത്‌

. 25ന്‌ നടക്കുന്ന പ്രതിഷേധസമരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പങ്കെടുക്കും. സമരത്തിന്‌ പ്രഖ്യാപിച്ചുകൊണ്ട്‌ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ രണ്ടിനു കീഴാറ്റൂരില്‍ നിന്ന്‌ കണ്ണൂരിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തും. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്നും കുമ്മനം രഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

സമരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റകെട്ടായതോടെ കീഴാറ്റൂരിലെ വയല്‍കിളികളെ പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട്‌ രംഗത്ത്‌ വന്നിട്ടുണ്ട്‌. വയല്‍കിളികള്‍ക്കെതിരെ 'നാട്‌ കാവല്‍' എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ്‌ സിപിഎം ജില്ലാ കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്‌. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ്‌ വയല്‍കിളികളെ പ്രതിരോധിക്കാന്‍ സിപിഎം നേരിട്ട്‌ രംഗത്ത്‌ ഇറങ്ങുന്നത്‌.

ഇതിന്റെ ഭാഗമായി കീഴാറ്റൂരില്‍ കാവല്‍പ്പുര എന്ന പേരില്‍ സിപിഎം സമരപ്പന്തല്‍ കെട്ടും. വരുന്ന 24 ന്‌ തളിപ്പറമ്പില്‍ നിന്ന്‌ കീഴാറ്റൂരിലേക്ക്‌ ബഹുജനമാര്‍ച്ച്‌ നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്‌.

25ാം തീയതി സമാനമനസ്‌കരായ ആളുകളെ ഒപ്പം ചേര്‍ത്ത്‌ വയല്‍കിളികള്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുന്നതും കൂടി കണക്കിലെടുത്താണ്‌ വയല്‍കിളിക്കളുടെ സമരത്തിന്‌ മറുപടിയുമായി സിപിഎം എത്തുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക