Image

ഐഎസ്‌ ഇന്ത്യക്കാരെ കൊലപ്പെടുത്തിയത്‌ ബന്ധുക്കളെ അറിയിക്കാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌ മനുഷ്യത്വരഹിതമെന്ന്‌ മുഖ്യമന്ത്രി

ഐഎസ്‌ ഭീകരര്‍ 39 ഇന്ത്യക്കാരെ കൊലപ്പെടുത്തിയ വിവരം ബന്ധുക്കളെ അറിയിക്കാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌ മനുഷ്യത്വരഹിതമെന്ന്‌ മുഖ്യമന്ത്രി Published on 21 March, 2018
ഐഎസ്‌   ഇന്ത്യക്കാരെ കൊലപ്പെടുത്തിയത്‌ ബന്ധുക്കളെ  അറിയിക്കാതെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്‌ മനുഷ്യത്വരഹിതമെന്ന്‌  മുഖ്യമന്ത്രി
ഐ എസ്‌ ഭീകരരുടെ പിടിയിലായ 39 ഇന്ത്യക്കാരെ ഇറാഖില്‍ മൂന്നര വര്‍ഷം മുമ്പ്‌ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട്‌ നിയമസഭയുടെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആ വിവരം അറിയിക്കാതെ പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തിയത്‌ മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2014 ജൂണില്‍ ഇറാഖിലെ മുസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മ്മാണ തൊഴിലാളികളെയാണ്‌ ഇത്തരത്തില്‍ കൂട്ടക്കൊല ചെയ്‌തിട്ടുള്ളത്‌. പഞ്ചാബില്‍ നിന്നുള്ള 27 പേരും ബീഹാറില്‍ നിന്നുള്ള 6 പേരും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള 4 പേരും ബംഗാളില്‍ നിന്നുള്ള 2 പേരുമാണ്‌ ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്‌ എന്ന വിവരം പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്‌ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക