Image

കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി

Published on 21 March, 2018
കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി
കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോയതാണ്. ജലവിഭവ വകുപ്പ് മന്ത്രിയുടെ വാഹനം തന്റെ വാഹനത്തിന് മുന്നില്‍ പോകുന്നത് കണ്ടു. ഹൈവേ പട്രോള്‍ നടത്തുകയായിരുന്ന വാഹനം കൊട്ടാരക്കര പനവേലിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അപകടസ്ഥലത്ത് എല്ലാവരെയും ഒരുമിച്ച് കണ്ടപ്പോള്‍ തന്റെ അകമ്പടി വാഹനമാണ് അപകടത്തില്‍ പെട്ടതെന്ന് ആര്‍ക്കോ തോന്നിയതാവാം എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഹൈവേ പട്രോളിങ് വാഹനത്തിലുണ്ടായിരുന്ന നാലു പോലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ബസ് െ്രെഡവര്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്.

ഇന്നലെ വൈകുന്നേരം എംസി റോഡില്‍ പനവേലി ജംക്ഷനു സമീപത്തെ കൊടുംവളവിലാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ കൊട്ടരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങളൂടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക