Image

എസ്‌. ബി. ടി ചെക്കുകള്‍ മാര്‍ച്ച്‌ 31നു ശേഷം സ്വീകരിക്കില്ല

Published on 21 March, 2018
എസ്‌. ബി. ടി ചെക്കുകള്‍ മാര്‍ച്ച്‌ 31നു ശേഷം സ്വീകരിക്കില്ല

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ ഉള്‍പ്പടെ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍  ലയിച്ച അസോസിയേറ്റ്‌ ബാങ്കുകളുടെ ചെക്കുകള്‍ ഈ മാസം 31 കഴിഞ്ഞാല്‍ അസാധുവാകും
എസ്‌. ബി. ഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബാങ്കിന്റെ ചെക്കുകളും മാര്‍ച്ച്‌ 31നു ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഇത്തരത്തിലുള്ള ചെക്കുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക്‌ ബുക്കിനു അപേക്ഷ നല്‍കണമെന്ന്‌ അവര്‍ വ്യക്തമാക്കി.

പഴയ ചെക്കുകള്‍ മാര്‍ച്ച്‌ 31നു ശേഷം സ്വീകരിക്കില്ലെന്ന്‌ എസ്‌. ബി. ഐ ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌, മൊബൈല്‍ ബാങ്കിങ്‌, എ ടി എം എന്നിവ വഴിയും പുതിയ ചെക്ക്‌ ബുക്കിന്‌ അപേക്ഷിക്കാം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക