Image

കേരളത്തിന്റെ ഔദ്യോദിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു

Published on 21 March, 2018
 കേരളത്തിന്റെ ഔദ്യോദിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോദിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ്‌ സുനില്‍ കുമാറാണ്‌ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്‌. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ്‌ ഇനി സംസ്ഥാന ഫലവും. ഇതിലൂടെ കേരള ബ്രാന്‍ഡ്‌ ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.

ചക്കയുടെ ഉല്‍പ്പാദനവും വില്‍പ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്‌ സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന്‌ കൃഷിമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണ്‌ പ്രതീക്ഷിക്കുന്നത്‌.

ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പ്പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്ത്‌ വന്‍ തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക