Image

ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പുതിയ റോഡ് ഉല്‍ഘാടനം ചെയ്തു

സന്തോഷ് പിള്ള Published on 21 March, 2018
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പുതിയ റോഡ് ഉല്‍ഘാടനം ചെയ്തു
ശ്രീ ഗുരുവായൂരപ്പന്‍റെ അനുഗ്രഹവും, ക്ഷേത്രസന്ദര്‍ശകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുവാന്‍ പ്രതിജ്ഞാബദ്ധരായ ക്ഷേത്രഭാരവാഹികളുടെ പരിശ്രമവും ഒത്തുചേര്‍ന്നപ്പോള്‍, മനോഹരമായ ഒരു പുതിയ വീഥി ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് തുറന്നു കിട്ടി.  മാർച്ച്  18 ന് നടന്ന ചടങ്ങില്‍, കരോള്‍ട്ടന്‍ സിറ്റിയുടെ പ്രതിനിധി കിം സംഗ് പുതിയ റോഡ് ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍, കരോള്‍ട്ടണ്‍ സിറ്റിയിലേയും , ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റിയിലെയും പ്രതിനിധികള്‍, ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം നിര്‍മിച്ചതുകൊണ്ടും, പുരോഗമിക്കുന്നതുകൊണ്ടും അതാത് സിറ്റികള്‍ക്ക് ലഭിക്കുന്ന പ്രയോജനത്തെ ക്കുറിച്ച് സംസാരിച്ചു. ക്ഷേത്രം വന്നതുമൂലം ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറിപോയതായി അവര്‍ അഭിപ്രായപ്പെട്ടു.

കോണ്‍ക്രീറ്റ് ഒഴിക്കുന്നതിനും, ഉറക്കുന്നതിനും, നിശ്ചിത അന്തരീക്ഷ താപം ആവശ്യമായതുകൊണ്ട്, തണുപ്പുസമയത്തു റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അധികസമയം എടുക്കാറുണ്ട്. എന്നാല്‍ ഈ പ്രവര്‍ത്തികള്‍ നടപ്പിലാക്കാന്‍ ഉദ്ധേശിച്ച സമയത്ത് , തണുപ്പ് മാറിനിന്നതും, പിന്നീട് വേണ്ട സമയത്തു തന്നെ മഴ ലഭിച്ചതും ഈ ദേവാലയത്തില്‍ വരുന്ന ഭക്തരുടെ പ്രാര്‍ത്ഥനയുടെ ശക്തികൊണ്ടാണെന്ന കാര്യത്തില്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്ത ഹെന്‍റി ലൂമന് ഒട്ടും സംശയമില്ല.. വിഷുവിന് മുന്‍പ് പണിതീര്‍ക്കാന്‍ ഉദ്ദേശിച്ച റോഡ്, പ്രതീക്ഷിച്ചതിലും ഒരു മാസം മുന്‍പേ തീര്‍ക്കാന്‍ സാധിച്ചു എന്ന് നിര്‍മ്മാണപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച വിലാസ് കുമാര്‍ അറിയിച്ചു.

ഡാളസ്സ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയില്‍ ഭാഗവാക്കാവുന്ന എല്ലാ ഭക്തജങ്ങളേയും നന്ദി അറിയിക്കുന്നതായി കേരളാ ഹിന്ദുസൊസൈറ്റി ചെയര്‍മാന്‍ കേശവന്‍ നായരും കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രന്‍ നായരും അറിയിച്ചു.
ഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പുതിയ റോഡ് ഉല്‍ഘാടനം ചെയ്തുഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പുതിയ റോഡ് ഉല്‍ഘാടനം ചെയ്തുഡാലസ്സ് ശ്രി ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലേക്ക് നിര്‍മ്മിച്ച പുതിയ റോഡ് ഉല്‍ഘാടനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക