Image

ഇല്ലിനോയ്‌സ് പ്രൈമറി-രാജാകൃഷ്ണമൂര്‍ത്തി, ജിതേന്ദ്ര ഡിഗല്‍വ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

പി.പി. ചെറിയാന്‍ Published on 22 March, 2018
ഇല്ലിനോയ്‌സ് പ്രൈമറി-രാജാകൃഷ്ണമൂര്‍ത്തി, ജിതേന്ദ്ര ഡിഗല്‍വ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ഇല്ലിനോയ്‌സ്: ഇല്ലിനോയ് സംസ്ഥാനത്തു മാര്‍ച്ച് 20ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും മത്സരിച്ച രണ്ടു ഇന്ത്യന്‍ അമേരിക്കന്‍ വംശജരായ രാജകൃഷ്ണമൂര്‍ത്തിയും, ജിതേന്ദ്രഡിഗവന്‍കറും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
നിലവിലുള്ള ഡമോക്രാറ്റിക്ക് പ്രതിനിധി രാജാകൃഷ്ണമൂര്‍ത്തിക്ക് എതിരെ മത്സരിക്കുന്നതിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നറുക്ക് വീണത് ജിതേന്ദ്ര ഡിഗവന്‍കറിനാണ്. ഇവര്‍ക്കെതിരെ ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നില്ല.

അടുത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇരുവരും കടുത്ത മത്സരം കാഴ്ചവെക്കും.
ഇന്ത്യന്‍ വംശജര്‍ തിങ്ങിപാര്‍ക്കുന്ന സക്കംബര്‍ഗ്, നോര്‍ത്ത് വെസ്റ്റ് കുക്ക്, നോര്‍ത്ത് ഈസ്റ്റ് ഡ്യൂപേജ്, നോര്‍ത്ത് ഈസ്റ്റ് കെയ്ന്‍ കൗണ്ടികള്‍ ഉള്‍പ്പെട്ടതാണ് 8th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റ്.
ഇന്ത്യന്‍ വോട്ടര്‍മാര്‍ക്ക് പ്രിയങ്കരനായ രാജകൃഷ്ണമൂര്‍ത്തി പരാജയപ്പെടുത്തുക അത്ര എളുപ്പമല്ലെങ്കിലും, കമ്മ്യൂണിറ്റി വര്‍ക്കറും, വ്യവസായിയുമായ ജിതേന്ദ്രയെ രംഗത്തിറക്കി ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി.

ഇല്ലിനോയ്‌സിന്റെ ചരിത്രത്തില്‍ ഒരു പൊതു തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ നേര്‍ക്ക് നേര്‍ ഏറ്റെമുട്ടുന്നത് ആദ്യമാണ്. ഇല്ലിനോയ്‌സിലെ വോട്ടര്‍മാര്‍ ഇവര്‍ തമ്മിലുള്ള മത്സരം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

ഇല്ലിനോയ്‌സ് പ്രൈമറി-രാജാകൃഷ്ണമൂര്‍ത്തി, ജിതേന്ദ്ര ഡിഗല്‍വ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.ഇല്ലിനോയ്‌സ് പ്രൈമറി-രാജാകൃഷ്ണമൂര്‍ത്തി, ജിതേന്ദ്ര ഡിഗല്‍വ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക