Image

ആര്‍.എസ്‌.എസിനു വേണ്ടി സിനിമ: വാര്‍ത്ത കെട്ടുകഥയെന്ന്‌ പ്രിയദര്‍ശന്‍

Published on 22 March, 2018
ആര്‍.എസ്‌.എസിനു വേണ്ടി സിനിമ: വാര്‍ത്ത കെട്ടുകഥയെന്ന്‌ പ്രിയദര്‍ശന്‍
ആര്‍.എസ്‌.എസിനു വേണ്ടി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത ലോകം മുവുവന്‍ അറിഞ്ഞെങ്കിലും താന്‍ മാത്രം അറിഞ്ഞിട്ടില്ലെന്ന്‌ പ്രിയദര്‍ശന്‍. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ്‌ പ്രിയദര്‍ശന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.

തനിക്കു ചിലര്‍ അയച്ചു തന്ന മെസേജു വഴിയാണ്‌ ഇക്കാര്യം അറിഞ്ഞത്‌. അങ്ങനെയൊരു പ്രോജക്‌ട്‌ സ്വപ്‌നത്തില്‍ പോലുമില്ല. പിന്നെങ്ങനെയാണ്‌ അതു നടക്കുക. ആര്‍എസ്‌.എസിനു വേണ്ടി സിനിമയെടുക്കാന്‍ സ്ഥാപിച്ച പുതിയ കമ്പനിയാണ്‌ എന്ന വാദവും ശരിയല്ല.

കുറച്ചു കാലമായി താന്‍ ഏതു സിനിമ സംവിധാനം ചെയ്യുന്നു, ആരെ നായകനാക്കുന്നു എന്നൊക്കെ തീരുമാനിക്കുന്നത്‌ സമൂഹമാധ്യമങ്ങള്‍ വഴി ചിലരാണ്‌. അവര്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. അതു പലരും വായിക്കുന്നു. ഞാന്‍ ഏതു സിനിമയെടുക്കണമെന്നും ആരെ നായകനാക്കണമെന്നും എല്ലാം തീരുമാനിക്കുന്നത്‌ ഞാന്‍ തന്നെയാണ്‌. ഇത്രയും കാലം ആരുടെയും സ്വാധീനമില്ലാതെ സ്വതന്ത്രമായി സിനിമകള്‍ ചെയ്‌ത ഒരാളാണ്‌ ഞാന്‍. അതു കൊണ്ടു തന്നെ എനിക്കിനിയും അങ്ങനെ തന്നെ തുടരാനുള്ള സ്വാതന്ത്ര്യമുണ്ട്‌. സിനിമ എന്നത്‌ എന്റെ ജീവിതമാര്‍ഗവും സന്തോഷവുമാണ്‌. എത്‌ എങ്ങനെ കൊണ്ടു പോകണം എന്നു തീരുമാനിക്കുന്നത്‌ താന്‍ തന്നെയാണെന്നും പ്രിയദര്‍ശന്‍ പറയുന്നു.

ഇത്തരം വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയതോടെ തന്നെ നിരവധി പേര്‍ വിളിക്കാനും ഉപദേശം തരാനും ഒരുങ്ങിയെന്ന്‌ പ്രിയദര്‍ശന്‍ പറയുന്നു. താന്‍ ഇതുവരെ ആലോചിക്കുക കൂടി ചെയ്യാത്ത കാര്യത്തെ കുറിച്ചാണ്‌ ഈ ഉപദേശം എന്നോര്‍ക്കുമ്പോഴാണ്‌ കഷ്‌ടം.

പാഴാക്കി കളയാന്‍ ഇഷ്‌ടം പോലെ സമയമുള്ളവര്‍ക്ക്‌ അതിന്‌ എളുപ്പമാണ്‌. എന്നാല്‍ ഉത്തരവാദപ്പെട്ട കാര്യങ്ങള്‍ ചെയ്യാനും ജീവിക്കാന്‍ വേണ്ടി ഉള്ള സമയം വച്ചു ഓരോരോ കാര്യങ്ങള്‍ ചെയ്യുന്ന എന്നെ പോലുളളവര്‍ക്കും ഇതിനൊന്നും പാഴാക്കാന്‍ സമയമില്ല. ആര്‍.എസ്‌.എസും ബി.ജെപിയും സി.പി.എമ്മുമെല്ലാം സിനിമയെടുക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ്‌ ഞാന്‍. അപ്പോള്‍ അവര്‍ക്കും മനസിലാകും എത്രമാത്രം ബുദ്ധിമുട്ടിയാണ്‌ ഒരു സിനിമയെടുക്കുന്നതെന്ന്‌. അതോടെ കൂടുതല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിക്കും. പ്രിയന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക