Image

ശുഹൈബ്‌ വധക്കേസില്‍ പി ജയരാജനെ ചോദ്യം ചെയ്യണമെന്ന്‌ എംഎം ഹസന്‍

Published on 22 March, 2018
ശുഹൈബ്‌ വധക്കേസില്‍ പി ജയരാജനെ ചോദ്യം ചെയ്യണമെന്ന്‌ എംഎം ഹസന്‍


യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ശുഹൈബിന്റെ കൊലപാതകത്തിന്‌ ശേഷം കണ്ണൂരില്‍ സിപിഎം വീണ്ടും സംഘര്‍ഷത്തിന്‌ കോപ്പുകൂടുകയാണെന്ന്‌ കെപിസിസി പ്രസിഡന്റ്‌ എംഎം ഹസന്‍. കൊലപാതകത്തിന്‌ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ ചോദ്യം ചെയ്യണം. ജയരാജനെതിരെയുള്ള വധഭീഷണി സഹതാപതരംഗം സൃഷ്ടിക്കുവാനായി സിപിഎം ഉയര്‍ത്തികൊണ്ടുവന്നതാണ്‌. കണ്ണൂരിനെ കലാപ ഭൂമിയാക്കാനാണ്‌ സിപിഎം ശ്രമിക്കുന്നത്‌.

പോലീസ്‌ പക്ഷപാത രഹിതമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അതിനാല്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ കേന്ദ്രസേനയെ കണ്ണൂരില്‍ വിന്യസിക്കണമെന്നും ഹസന്‍ പറഞ്ഞു. അല്ലെങ്കില്‍ ഉടന്‍ രാഷ്ട്രീയ കലാപം ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക