Image

രാമക്ഷേത്രം നിര്‍മിക്കുക വെറും ആഗ്രഹമല്ല, നിശ്ചയദാര്‍ഢ്യമാണെന്ന്‌ മോഹന്‍ ഭഗവത്‌

Published on 22 March, 2018
രാമക്ഷേത്രം നിര്‍മിക്കുക വെറും ആഗ്രഹമല്ല, നിശ്ചയദാര്‍ഢ്യമാണെന്ന്‌ മോഹന്‍ ഭഗവത്‌

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത്‌ വെറും ആഗ്രഹമല്ല, നിശ്ചയദാര്‍ഢ്യമാണെന്ന്‌ ആര്‍.എസ്‌.എസ്‌. തലവന്‍ മോഹന്‍ ഭഗവത്‌. മൗസാനിയയില്‍ മഹാരാജ ഛത്രസലിന്റെ പ്രതിമ അനാഛാദനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യങ്ങള്‍ രാമക്ഷേത്ര നിര്‍മാണത്തിന്‌ അനുകൂലമാണ്‌. രാമക്ഷേത്രം നിര്‍മിക്കാനാഗ്രഹിക്കുന്നവര്‍ രാമന്റെ പാത പിന്തുടരുന്നവരാകണമെന്നും ഭഗവത്‌ കൂട്ടിച്ചേര്‍ത്തു.

മഹാരാജ ഛത്രസല്‍ മഹാനായ ഭരണാധികാരിയും ധൈര്യശാലിയായ യോദ്ധാവുമായിരുന്നു. വളരെ കുറച്ച്‌ സൈനികരുടെ സഹായത്തോടെയാണ്‌ ഛത്രസല്‍ ശത്രുക്കളെ നേരിട്ടിരുന്നതെന്നും ഭഗവത്‌ കൂട്ടിച്ചേര്‍ത്തു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക