Image

അനുമതിയില്ലാതെ ജീവിതകഥയെഴുതിയ എഴുത്തുകാരനെതിരെ നിയമനടപടിയുമായി സഞ്‌ജയ്‌ ദത്ത്‌

Published on 22 March, 2018
അനുമതിയില്ലാതെ ജീവിതകഥയെഴുതിയ എഴുത്തുകാരനെതിരെ നിയമനടപടിയുമായി സഞ്‌ജയ്‌ ദത്ത്‌


അനുമതിയില്ലാതെയാണ്‌ യാസിര്‍ ഉസ്‌മാന്‍ തന്റെ ജീവിതകഥയെഴുതിയതെന്ന്‌ ബോളിവുഡ്‌ താരം സഞ്‌ജയ്‌ ദത്ത്‌. ദ ക്രേസി അണ്‍റ്റോല്‍ഡ്‌ സ്‌റ്റോറി ഓഫ്‌ ബോളിവുഡ്‌സ്‌ ബാഡ്‌ ബോയി എന്ന പേരില്‍ യാസിര്‍ എഴുതിയ ജീവിതകഥയില്‍ തന്നെ അപമാനിച്ച്‌ പണമുണ്ടാക്കാനുള്ള ശ്രമമാണുള്ളതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടിക്കൊരുങ്ങുകയാണ്‌ താനെന്നും സഞ്‌ജയ്‌ ട്വിറ്ററില്‍ കുറിച്ചു.

പിന്നാലെ തന്റെ യഥാര്‍ത്ഥ ജീവിതകഥ പ്രസിദ്ധീകരിക്കുമെന്നും താരം ആരാധകരെ അറിയിച്ചിട്ടുണ്ട്‌. `ജുഗര്‍നോട്‌ പബ്ലിക്കേഷന്‍സിനെയോ യാസീര്‍ ഉസ്‌മാനെയോ എന്റെ ജീവിതകഥയെഴുതാന്‍ ഞാന്‍ ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്റെ പഴയ അഭിമുഖങ്ങളില്‍ നിന്നും ന്യൂസ്‌ പേപ്പറുകളിലെ വാര്‍ത്താശകലങ്ങളില്‍ നിന്നും എടുത്തവയാണ്‌ പുസ്‌തകത്തില്‍ ചേര്‍ത്തിരിക്കുന്നത്‌.

1990 കളിലെ ടാബ്ലോയിഡുകളും ഗോസിപ്പുമാഗസിനുകളും പിന്നെ കുറച്ച്‌ ഭാവനയും ചേര്‍ത്ത്‌ രചിച്ചിരിക്കുന്ന ഇതിനെതിരെ അടുത്ത ഘട്ട നിയമനടപടിയെന്തെന്ന്‌ നിയമവിദഗ്‌ദരുമായി ആലോചിച്ച്‌ തീരുമാനിക്കും സഞ്‌ജയ്‌ വ്യക്തമാക്കി. ഇത്തരമൊരു പുസ്‌തകം തന്റെ പ്രിയപ്പെട്ടവരെ വളരെ വേദനിപ്പിക്കുന്നതായിരിക്കും അതിനാലാണ്‌ അടിയന്തിരമായ നിയമ നടപടി കൈക്കൊള്ളുന്നതെന്നും താരം പറയുന്നു.

അതേസമയം യാസിര്‍ രചിച്ച ജീവിതകഥയില്‍ സഞ്‌ജയ്‌ ദത്തിന്റെ മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ്‌ തുടക്കം. സുനില്‍ ദത്തും നര്‍ഗീസ്‌ ദത്തും വിവാഹിതരാവുന്നതും സഞ്‌ജയുടെ ജനനവും അമ്മയുടെ മരണത്തോടെ സഞ്‌ജയ്‌ നേരിടേണ്ടി വരുന്ന മാനസിക വ്യഥയുമാണ്‌ ആദ്യഭാഗങ്ങളില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക