Image

സര്‍ക്കാര്‍ ഇടപെട്ടു; ഏകദിന മത്സരം തിരുവനന്തപുരത്ത് നടക്കും

Published on 22 March, 2018
സര്‍ക്കാര്‍ ഇടപെട്ടു; ഏകദിന മത്സരം തിരുവനന്തപുരത്ത് നടക്കും
ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ തന്നെ നടത്താന്‍ തത്ത്വത്തില്‍ ധാരണയായി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കായികമന്ത്രി എ.സി.മൊയ്തീനുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

ശനിയാഴ്ച്ച നടക്കുന്ന കേരള ക്രിക്കറ്റ് അസോസിയോഷന്റെ യോഗത്തില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്രിക്കറ്റ് മത്സരം തിരുവനന്തപുരത്ത് വച്ചു നടത്തുന്നതെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 

ഐ.എസ്.എല്ലിന്റേയും ക്രിക്കറ്റ് മത്സരത്തിന്റേയും സമയക്രമം ഒരുമിച്ച് വന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഭാവിയില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാറി മാറി മത്സരം നടത്തും. കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയാനുള്ള കെസിഎയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണപിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക