Image

കേംബ്രിഡ്‌ജ്‌ അനലറ്റിക്ക : പ്രമുഖ പാര്‍ട്ടികള്‍ കടുത്ത സമ്മര്‍ദത്തില്‍

Published on 22 March, 2018
കേംബ്രിഡ്‌ജ്‌ അനലറ്റിക്ക : പ്രമുഖ പാര്‍ട്ടികള്‍ കടുത്ത സമ്മര്‍ദത്തില്‍


ദില്ലി: കേംബ്രിഡ്‌ജ്‌ അനലറ്റിക്കയെന്ന പേരാണ്‌ നിലവില്‍ ദേശീയ രാഷ്ട്രീയത്തിലെ ചര്‍ച്ചാവിഷയം.ഫേസ്‌ബുക്ക്‌ പോലുള്ള സമൂഹമാധ്യമങ്ങളില്‍ വ്യക്തികള്‍ പങ്കുവെയ്‌ക്കുന്ന സ്വകാര്യ വിവരങ്ങള്‍ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ പോലും ഉപയോഗിക്കപ്പെടുന്നുവെന്ന  വിവരമാണ്‌ പുറത്ത്‌ വന്നിരിക്കുന്നത്‌.  തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാന്‍ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയെ ഉപയോഗിക്കുന്നുവെന്നതിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്‌പരം കൊമ്‌ബുകോര്‍ത്ത്‌ കൊണ്ടിരിക്കുകയാണ്‌.

2010ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സംഖ്യത്തെ സഹായിച്ചുവെന്ന വിവരം കേംബ്രിഡ്‌ജ്‌ അനലറ്റിക്ക തന്നെ വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ അതീവ ഗുരുതരമാണ്‌ എന്നാണ്‌ വ്യക്തമായിക്കൊണ്ടിരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ കാണിക്കാന്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്‌ജ്‌ അനലറ്റിക്കയുടെ സഹായം തേടിയെന്ന്‌ കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചാണ്‌ ബിജെപി ഇതിനെ പ്രതിരോധിച്ചിരിക്കുന്നത്‌.

സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ പേരില്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും അന്വേഷണം നേരിടുന്ന കമ്‌ബനിയാണ്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്ക. കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പിന്‌ വേണ്ടി കേംബ്രിഡ്‌ജ്‌ അനലറ്റിക്കയെ കൂട്ട്‌ പിടിച്ചിരിക്കുകയാണ്‌ എന്ന ആരോപണത്തിനൊപ്പം ഇത്തരം ഇടപാടുകളുടെ പേരില്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്‌ ഫേസ്‌ബുക്കിന്‌ മുന്നറിയിപ്പ്‌ നല്‍കുകയുമുണ്ടായി കഴിഞ്ഞ ദിവസം.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ്‌ പ്രകൃയയില്‍ കൃത്രിമ ഇടപെടല്‍ നടത്തിയാല്‍ കടുത്ത നടപടികള്‍ ഫേസ്‌ബുക്കിന്‌ നേരിടേണ്ടി വരും എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ്‌. 2010ലെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെഡിയു സഖ്യത്തെ സഹായിച്ചിട്ടുണ്ട്‌ എന്ന വിവരം കേംബ്രിഡ്‌ജ്‌ അനലറ്റിക്ക തന്നെ പുറത്ത്‌ വിട്ടിട്ടുളളതാണ്‌.

വിവിധ രാജ്യങ്ങളില്‍ നിന്നായി ഫേസ്‌ബുക്ക്‌ ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദം കൂടാതെ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയാണ്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്ക. ഇന്ത്യന്‍ രാഷ്ട്രീയകക്ഷികള്‍ ബന്ധമുണ്ടെന്ന്‌ ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌.

തിരഞ്ഞെടുപ്പില്‍ ക്രമക്കേട്‌ കാണിക്കാന്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്‌ജ്‌ അനലറ്റിക്കയുടെ സഹായം തേടിയെന്നാണ്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഇതാണ്‌ ബിജെപി കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചത്‌. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉപയോഗിക്കാനുള്ള ബ്രഹ്മാസ്‌ത്രമായിട്ടാണ്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയെ രാഹുല്‍ വിലയിരുത്തുന്നതെന്നാണ്‌ ബിജെപിയുടെ വാദം.

  ബിജെപി സഖ്യകക്ഷിയുടെ എംപിയുടെ മകനാണ്‌ കേംബ്രിഡ്‌ജ്‌ അനലറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്‌ലീന്‍ ബിസിസനസ്‌ ഇന്റലിജന്‍സ്‌ എന്ന കമ്പനി നടത്തുന്നത്‌. ബിജെപി സഖ്യകക്ഷി ബീഹാറില്‍ ജെഡിയുവാണ്‌. ഇതോടെ അവര്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്‌. നേരത്തെ ഒബിഐ സേവനം രാജ്‌നാഥ്‌ സിങ്‌ ഉപയോഗപ്പെടുത്തിയതായി കോണ്‍ഗ്രസ്‌ നേതാവ്‌ രണ്‍ദീപ്‌ സുര്‍ജേവാല പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

അതേസമയം രാജ്യത്തുള്ള ജനങ്ങളുടെ വിവരങ്ങള്‍ വിദേശ കമ്പനിക്ക്‌ ചോര്‍ത്തി നല്‍കുകയാണ്‌ കോണ്‍ഗ്രസ്‌ ചെയ്‌തതെന്ന്‌ ബിജെപി നേതാവ്‌ രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങള്‍ ഈ കമ്പനിയാണ്‌ നിയന്ത്രിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ്‌ വ്യക്തമാക്കി. 2010ല്‍ വന്‍വിജയമാണ്‌ ബിജെപി-ജെഡിയു സഖ്യം നേടിയത്‌. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിജയവും സംശയത്തിന്റെ നിഴലിലാണ്‌.
Join WhatsApp News
Boby Varghese 2018-03-22 16:49:26
In 2012, Facebook gave access to Obama team to use their database and Obama team successfully employed it. Obama was called " a genius " and " brilliant " by our news media because of his successful use of the social media data.
Today Trump is termed as a criminal because his team used some of the social media data. They want not only to impeach him but also to throw him in jail.
TRUTH FINDER 2018-03-22 07:13:59

Facebook, treason trump

Here are some US Clients of Cambridge Analytica: —Donald Trump —North Carolina GOP —National Rifle Association —Ted Cruz —John Bolton —Ben Carson —Tom Cotton —Thom Tillis

Put this in perspective.  trump visited Russia in November 2013, & was told by Russians they’d support him running for president. Mueller indictments says Russia interference began in 2014. Offers to build Trump Tower in Moscow were in 2015.

Cambridge Analytica whistleblower Christopher Wylie says the company tested Trump slogans such as "drain the swamp" and "deep state" as early as 2014, before Trump announced a presidential run.

New York and Massachusetts attorneys general demand Facebook hand over Cambridge Analytica information

 

ബോബൻ, മണികുറ്റിയിൽ 2018-03-22 14:05:37
അമേരിക്കക്കാർ ഒന്നടങ്കം വോട്ട് ചെയ്തതുകൊണ്ട് ട്രംപ് ജയിച്ചു
അമേരിക്കക്കാരുടെ മനസറിഞ്ഞു പ്രസംഗിച്ചതുകൊണ്ട് ട്രംപ് ജയിച്ചു
എന്ത് എവിടെ പറയണം എന്നറിയാവുന്നതുകൊണ്ടു ട്രംപ് ജയിച്ചു
ദേശദ്രോഹികളുടെ എതിർപ്പിനിടയിലും, ദേശസ്നേഹികളുടെ വോട്ടുകിട്ടി ട്രംപ് ജയിച്ചു

അമേരിക്കൻ പ്രസിഡന്റ് ട്രംപ് രാജി വെക്കണം. കാരണം ലളിതം.....

ബിഗ് ആപ്പിളിന്റെ കാര്യം പറയേണ്ടത് ഫ്ലോറിഡയിലായിരുന്നു
കാലിഫോർണിയയെ പറ്റി പറയേണ്ടത് ഇല്ലിനോയ്‌സിൽ ആയിരുന്നു

എന്ത് എവിടെ പറയണം എന്നറിയാൻ ഫേസ്ബുക്കിനെ ആശ്രയിച്ച ട്രംപ് രാജി വെക്കണം
അതാതു സ്ഥലങ്ങളിലെ കാര്യങ്ങൾ അതാതു സ്ഥലങ്ങളിൽ പറഞ്ഞതുകൊണ്ട് ട്രംപ് രാജി വെക്കണം
വായനക്കാരൻ 2018-03-22 14:15:46
നമ്മൾ എരിയുന്ന കല്ല് പെറുക്കി, അവരുടെ അടിത്തറ ഉറപിച്ചു 
ട്രംപ് അനുയായികൾ കുതിച്ചു കുതിച്ചു മുന്നേറുന്നത് കാണുന്നില്ലേ...?

എന്തെങ്കിലും പെണ്ണ് കേസിൽ കുടുക്കടെയ്‌
കൊടുംകാറ്റും, ഇളം തെന്നലും, നറും തെന്നലും, ചുഴലിയും, മന്ദമാരുതിയും, തുഫാനും എവിടടെയ്‌?

...
പാള തൊപ്പി 2018-03-22 18:17:23
Tariffs Hit Trump Supporters as Cost of Tin Foil Hats Soars, maybe start using പാള തൊപ്പി 
പ്രവാചകൻ 2018-03-22 19:45:38
ചിന്താശക്തി നഷ്ടപ്പെട്ടവരുടേയും, ജീവിതത്തിൽ വലിയ ആദർശങ്ങൾ ഇല്ലാത്തവരുടെയും, ജോലി നഷ്ടപ്പെട്ടവരുടയും, ദൈവമാണ് എല്ലാം നടത്തുന്നത് എന്ന് വിഷ്വസിക്കുന്നവരുടെയും രൂപരേഖ ഫേസ് ബുക്കിൽ നിന്ന് സംഭരിച്ച് സ്റ്റീവ് ബാനൻ വഴി റഷ്യക്ക് എത്തിച്ചു കൊടുക്കുകയും അവർ ഓരോ സംസ്ഥാനങ്ങളിലും അത് പ്രചാരണം നടത്തി വോട്ടിൽ അട്ടിമറി നടത്തിയാണ് ട്രംപിനെ വിജയിപ്പിച്ചത് . ട്രംപിന് വോട്ടു ചെയ്ത ടൈപ്പ് ആൾക്കാരാണ് ഇവിടെ കിടന്ന് ട്രംപ് ട്രംപ് എന്ന് പറഞ്ഞു ബഹളം വയ്ക്കുന്നവർ . അവരുമായി അകലം പാലിക്കുന്നത് നല്ലതാണ് . സ്വന്തം കഴിവിൽ വിശ്വാസമില്ലാത്ത ഇവരെ എളുപ്പത്തിൽ വളച്ച് ഉപയോഗിക്കാവുന്നതാണ് .  ട്രംപ് ജീവിത കാലം മുഴുവൻ ഇത്തരത്തിലാണ് പണ സമ്പാദനം നടത്തിയത് . അതുപോലെ അയാൾക്ക് പൂട്ടിനെ പോലുള്ളവരുടെ പണവും ധാരാളം കിട്ടുമായിരുന്നു 

1, നിക്‌സൺ പണ്ട് ചെയതുപോലെ ട്രംപ് ഒരു പക്ഷെ മുള്ളറെ ഫയർ ചെയ്യാനുള്ള സാധ്യതയുണ്ട് -(അത് അയാളുടെ പഠനത്തിനുള്ള ഒരു കാരണം ആയിരിക്കും )

2. സ്റ്റോമി ഡാനിയേൽ പ്രശനം ക്ലിന്റന്റെ ഭരണത്തെ ബാധിച്ചതുപോലെ ബാധിക്കാൻ സാധ്യത ഉണ്ട് 

3. കോമി ഫയറിംഗ് ഒബ്സ്റ്റ്‌ഷൻ ഓഫ് ജസ്റ്റിസ് എന്ന രീതിയിൽ അയാൾക്ക് തലവേദന ആയിത്തീരും . എങ്ങനെ പോയാലും ട്രംപ്ന്റെ കാര്യം കട്ട പുക 

4. അതല്ലങ്കിൽ കോൺഗ്രസ്സും സെനറ്റും ഡെമോക്രാറ്റ്സ് കയ്യടക്കുകയും ഇയാളെ ഇഎംപീച്ച ചെയ്യുകയും ചെയ്യും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക