Image

ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു

Published on 22 March, 2018
ആര്യയുടെ റിയാലിറ്റി ഷോ വിവാദമാകുന്നു
 വീണ്ടും വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയിരിക്കുകയാണ്‌ ആര്യയുടെ റിയാലിറ്റി ഷോ. ഷോ നിര്‍ത്തി വയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒരു കൂട്ടര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്‌. ഷോയില്‍ സ്‌ത്രീകളെ മോശമായി ചിത്രീകരിച്ചിരിക്കുന്ന്‌ കാണിച്ചാണ്‌ പരാതി നല്‍കിയിരിക്കുന്നത്‌. ആര്യയ്‌ക്ക്‌ പുറമ ഷോയുടെ അവതാരക സംഗീതയ്‌ക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്‌.

റിയാലിറ്റി ഷോ ആരംഭിച്ചതു മുതല്‍ നിരവധി വിവാദങ്ങള്‍ ഇതിനെ പിന്തുണടരുന്നുണ്ടായിരുന്നു.വിവാഹം കഴിക്കാനായി വധുവിനിനെ കണ്ടെത്തുന്നത്‌ റിയാലിറ്റി ഷോയിലൂടെ അല്ലെന്നായിരുന്നു വിമര്‍ശകരുടെ അഭിപ്രായം. കൂടാതെ ആര്യയുടെ റിയാലിറ്റി ഷോ ലവ്‌ ജിഹാദാണെന്നും ഒരു കൂട്ടര്‍ പറഞ്ഞിരുന്നു.

കുറച്ചു നാളുകള്‍ക്കു മുന്‍പ്‌ ഫേസ്‌ബുക്ക്‌ ലൈവില്‍ വന്നാണ്‌ ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്‌. തനിയ്‌ക്ക്‌ ജീവിക്കാന്‍ ഒരുകൂട്ട്‌ വേണമെന്നാണ്‌ അന്ന്‌ ആര്യ പറഞ്ഞത്‌. എന്നാല്‍ ആദ്യം ഇതാരു വിശ്വസിച്ചിരുന്നില്ല.പിന്നീട്‌ തന്റെ നമ്പറും ബന്ധപ്പെടാനുള്ള മറ്റു വിവരങ്ങലളും നല്‍കിയപ്പോള്‍ സംഭവം സത്യമാണെന്ന്‌ മനസിലാക്കിയത്‌. ഭാവി വധുവിനെ കുറിച്ചു തനിയ്‌ക്ക്‌ ഡിമാന്റുകള്‍ ഒന്നു മില്ലെന്നും തന്നെ സ്‌നേഹിക്കുന്ന ഒരു കുട്ടിയെ മതിയെന്നും ആര്യ പറഞ്ഞു. ഇതിനു ശേഷം ഒരു ലക്ഷത്താളം ഫോണ്‍ കോളുകളും ഏഴായിരത്തോളും വിവാഹ അപേക്ഷകളുമാണ്‌ താരത്തെ തേടി എത്തിയത്‌. അതില്‍ നിന്നാണ്‌ 16 പെണ്‍കുട്ടികളെ ഷോയിലേയ്‌ക്ക്‌ തിരഞ്ഞെടുത്തത്‌. ഇപ്പോഴും ഷോ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്‌.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക