Image

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്നും നാളെയും

Published on 22 March, 2018
ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്നും നാളെയും
ഷാര്‍ജ: ഷാര്‍ജ ഗവണ്‍മെന്റിന് കീഴിലുള്ള ഇസ്‌ലാമിക് ഫോറം സംഘടിപ്പിക്കുന്ന ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം (മാര്‍ച്ച് 23, 24) വെള്ളി, ശനി ദിവസങ്ങളില്‍ ഷാര്‍ജ കോര്‍ണിഷിലുള്ള നൂര്‍ മസ്ജിദില്‍ നടക്കും. വൈകുന്നേരം 6.30 മുതല്‍ 8.30 വരെ നടക്കുന്ന പരിപാടിയില്‍ 'സഹിഷ്ണുതയുടെ മൂല്യങ്ങള്‍ അര്‍ഥങ്ങള്‍' എന്ന വിഷയത്തില്‍ ഉറുദു, മലയാളം ഭാഷകളിലാണ് പ്രഭാഷണം. ഗവണ്‍മെന്റ് പ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. കാരന്തൂര്‍ ജാമിഅ മര്‍കസിന്റെ വൈസ് ചാന്‍സലറും ചിന്തകനും പ്രഭാഷകനുമായ ചുള്ളിക്കോട് യു എ ഇ ഗവണ്‍മെന്റടക്കം നിരവധി രാജ്യങ്ങളിലെ ഔദ്യോഗിക ക്ഷണിതാവായി പ്രഭാഷണങ്ങളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്. ഷാര്‍ജ ഗവണ്‍മെന്റ് അതിഥിയായി ആദ്യമായിട്ടാണ് എത്തുന്നത്. പരിപാടിയുടെ പ്രചരണത്തിനായി വ്യത്യസ്ത പദ്ധതികളാണ് ഇതിനകം ഇസ്‌ലാമിക് ഫോറം നടത്തിയത്. പ്രധാന റോഡുകളിലും കവലകളിലും ബില്‍ ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. 

ശൈഖ് സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായിട്ടാണ് മാനവികതയും സഹിഷ്ണുതയും ഉയര്‍ത്തിക്കാണിക്കുന്ന പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷാര്‍ജ ഇസ്‌ലാമിക് ഫോറം കോര്‍ഡിനേറ്റര്‍ ഡോ. നാസര്‍ വാണിയമ്പലം അറിയിച്ചു. 
പ്രഭാഷണത്തിന്ന് അജ്മാനില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0558650543.

ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ പ്രഭാഷണം ഇന്നും നാളെയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക