Image

ട്രെയിനില്‍ ഇലക്‌ട്രോണിക് ഡിസ്‌പ്ലൈ ബോര്‍ഡ് സ്ഥാപിക്കണമെന്നും വനിതാ കമ്പാര്‍ട്ട്‌മെന്റ് മദ്ധ്യഭാഗത്തേക്ക് മാറ്റണമെന്നും ചെയര്‍മാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

Published on 22 March, 2018
ട്രെയിനില്‍ ഇലക്‌ട്രോണിക് ഡിസ്‌പ്ലൈ ബോര്‍ഡ് സ്ഥാപിക്കണമെന്നും വനിതാ കമ്പാര്‍ട്ട്‌മെന്റ് മദ്ധ്യഭാഗത്തേക്ക് മാറ്റണമെന്നും ചെയര്‍മാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി

 ട്രെയിനുകളിലെ ബോഗികളില്‍ ഇലക്‌ട്രോണിക് ഡിസ്‌പ്ലൈ  ബോര്‍ഡ് സ്ഥാപിക്കണമെന്നും വനിതാ കമ്പാര്‍ട്ട്മെന്റ് മദ്ധ്യഭാഗത്തേക്ക് മാറ്റണമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനോട് ആവശ്യപ്പെടുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു. വൈറ്റ് കോളര്‍ ക്രിമിനലുകള്‍ ഏറ്റവുമധികമുള്ളത് കേരളത്തിലാണ്. അതിനാല്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നല്‍കണം. സ്ത്രീകള്‍ക്കായി സ്ലീപ്പര്‍ കോച്ചുകളില്‍ ആറും എ സിയില്‍ മൂന്നും ബര്‍ത്തുകള്‍ നീക്കിവച്ചിട്ടുണ്ട്. വനിതാ ഫെസിലിറ്റേഷന്‍ സെന്ററും ഹെല്‍പ്പ് ലൈനുമുണ്ട്. പാസഞ്ചര്‍ ട്രെയിനുകളിലെ വനിതാ ബോഗിയില്‍ ഒരു വനിതാ പൊലീസിനെ സുരക്ഷയ്ക്ക് നിയോഗിക്കാറുണ്ടമെന്നും പ്രതിഭാ ഹരിയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക