Image

നിഴലെഴുത്തുകാര്‍ (ബി ജോണ്‍ കുന്തറ)

Published on 22 March, 2018
നിഴലെഴുത്തുകാര്‍ (ബി ജോണ്‍ കുന്തറ)
സാഹിത്യവും പുസ്തകനിര്‍മാണവും

പുസ്തക രചനയും സാഹിത്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? അതോ,ഇന്നത്തെ എല്ലാവ്യവസായങ്ങളും മാതിരി പുസ്തകമെഴുത്തും ഒരു വെറും കച്ചവടമായി മാറിയിരിക്കുന്നോ?ചിരകാല ജീവികളായ സാഹിത്യ കലാ രചനകള്‍ വളരെ വിരളമായേ ഈകാലങ്ങളില്‍ പുറത്തുവരുന്നുള്ളു.

അനവധി പുസ്തകങ്ങള്‍ പൊതുജനത്തിന്‍റ്റെ മുന്‍പില്‍ എത്തുന്നുണ്ട് എന്നാല്‍ഇവയെയെല്ലാംസാഹിത്യരൂപംഉള്‍ക്കൊള്ളുന്നകൃതികളെന്നുവിശേശിപ്പിക്കുവാന്‍പറ്റുമോ? ഉദാഹരണം, രാഷ്ട്രീയ പകപോക്കലുകള്‍ക്ക്, വ്യക്തി തേജോവധം, നുണകളെ പ്രചരിപ്പിക്കുക.എന്തോ കാര്യസാധ്യതക്കെന്നപോല്‍.

ഈ രീതികളിലുള്ള പുസ്തകങ്ങള്‍ ഈയാം പാറ്റകളെപ്പോലെ പുറത്തുവരും അല്പാസയുസുകളായി മറയുകയും ചെയ്യും. മാധ്യമങ്ങള്‍ അവരുടെ ചേരി അനുസരിച്ചു ഈ കൃതികള്‍ക്കു പ്രചാരണം നല്‍കും എഴുത്തുകാര്‍ എന്നു സ്വയംഅഭിമാനിക്കുന്നവര്‍ കുറച്ചു പണവും സമ്പാദിക്കും.
ഈ പുസ്തകങ്ങളെ പ്രധാനമായും രണ്ടു രീതികളില്‍ തരീതിരിക്കാം. ഒന്ന് മറ്റുരീതികളില്‍പ്രസിദ്ധരായവരുടെ പേരുകളില്‍,രണ്ട് കുപ്രസിദ്ധരുടെ പേരുകളില്‍. പ്രസിദ്ധര്‍ കൂടുതലും രാഷ്ട്രീയക്കാര്‍,ഭരണത്തില്‍ ഉന്നതനിലകളില്‍ പ്രവര്‍ത്തിച്ചുപിരിഞ്ഞവര്‍, മാധ്യമ പ്രവര്‍ത്തകര്‍. രണ്ടാമത്തെ കൂട്ടര്‍ പേരുകേട്ട കുറ്റവാളികള്‍, മറ്റു നിയമവിരുദ്ധ ഇടപാടുകളില്‍ പിടിക്കപ്പെട്ടവര്‍.

മുകളില്‍സൂചിപ്പിച്ചവരില്‍, ഭൂരിഭാഗവും യാദൃച്ഛിക, അഥവാ അപ്രധാന എഴുത്തുകാര്‍. ആദ്യമായിട്ടായിരിക്കുംഇവരുടെപേര് വഹിക്കുന്ന പുസ്തകങ്ങള്‍പുറത്തുവരുന്നത്.പലപ്പോഴും അവസാനമായും. ഇവര്‍ക്കാര്‍ക്കും യാതൊരു രചനാ നൈപുണ്യതയുീ ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഇവരേത്തേടി പുസ്തക പ്രസാധകര്‍ എത്തിക്കോളും പണനവുമായി.
ഈ പ്രസിദ്ധരോ കുപ്രസിദ്ധരോ,അവരുടെ ഭാഗത്തുനിന്നും ചെയ്യേണ്ടതിതുമാത്രം.പേര് ഉപയോഗിക്കുന്നതിനുസമ്മതിക്കുക, ഏതാനും അഭിമുഖസംഭാഷണങ്ങള്‍ക്കും ഇരുന്നുകൊടുക്കുക. ബാക്കിയുള്ള പണികള്‍ നിഴലെഴുത്തുകാര്‍ അഥവാ ഗോ സ്റ്റ് റൈറ്റേഴ്‌സ് എന്ന എഴുത്തു തൊഴിലാളികളും എഡിറ്റേര്‍സും നോക്കിക്കൊള്ളും.

ഓരോ അമേരിക്കന്‍ പ്രെസിഡന്‍റ്റും, അവരുടെ ഭാര്യമാരും സ്ഥാനമൊഴിയുമ്പോള്‍, പൊടുന്നനവെ എഴുത്തുകാരായി മാറും ജീവിതത്തില്‍ ആദ്യവും അവസാനമായും എഴുതുന്ന ബുക്കുകളുടെകര്‍ത്താക്കള്‍. ഒബാമ പുസ്തകമെഴുതിക്കൊണ്ടിരിക്കുന്നു തോറ്റ ഹില്ലരി ഒരെണ്ണം പ്രസിദ്ധീകരിക്കുകയും ചെയ്തു.

നിങ്ങളോര്‍ക്കുന്നുണ്ടാകുംഒ .ജെ സിംസണ്‍ നാടകം അയാളും, കുറ്റകൃത്യീ നടന്നസമയം അയ്യാളുടെ വീട്ടില്‍ താമസിച്ചിരുന്ന കേറ്റോ കൈലന്‍ എന്ന വ്യക്തിയും പുസ്തകമെഴുതി പണമുണ്ടാക്കി.തുടര്‍കൊലപാതകര്‍വരെ എഴുത്തുകാരായി മാറുന്നു.

മാധ്യമങ്ങളില്‍ നിന്നും പലപ്പോഴും ഇവര്‍ക്ക് സൗജന്യ പ്രസിദ്ധീകരണവും കിട്ടും. ഉദാഹരണം കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിനു ശേഷം അനേക പുസ്തകങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചുകൊണ്ടുള്ള പുസ്തകങ്ങളെ ഇചച (സി ന്‍ ന്‍ ) വില്‍പ്പന നടത്തിക്കൊടുക്കും ട്രംപിനെ അനുകൂലിക്കുന്ന ബുക്കുകള്‍ക്ക് ഫോക്‌സ് ന്യൂസും വിളംബരം കൊടുത്തുകൊള്ളും.
അമേരിക്കയുടെ ഭരണഘടനയിലുള്ള എഴുത്തു സ്വാതന്ദ്ര്യം മുതലെടുത്ത് പലേ എഴുത്തുകാര്‍ക്കും എന്ത് അനാവശ്യം വേണമെങ്കിലും എഴുതിവിടാം എന്നൊരവസ്ഥ വന്നിട്ടുണ്ട്. പലതും ശെരിയോ തെറ്റോ എന്ന് മാദ്യമങ്ങള്‍ പരിശോധിക്കാറില്ല. അടുത്തകാലത്ത് "ഫയര്‍ ആന്‍ഡ് ഫ്യൂറി" എന്ന പേരില്‍ ഒരു പുസ്തകമിറങ്ങി ഇതില്‍ മൈക്കിള്‍ വുള്‍ഫ് എന്ന ഗ്രന്ഥകാരന്‍ ഒരു ദൃക്‌സാക്ഷിവിവരണംമാതിരി അവകാശപ്പെടുന്നു താന്‍ ഡൊണാള്‍ഡ് ട്രംപിന്‍റ്റെ പലേ ചെയ്തികള്‍ക്കും സംഭാഷണങ്ങള്‍ക്കും സാഷ്യം വഹിച്ചിട്ടുണ്ട്എന്ന്. എന്നാല്‍ പിന്നീട് സമ്മതിക്കുന്നു പലതും മറ്റുപലരും പറഞ്ഞുകേട്ടതെന്ന്.

ഡൊണാള്‍ഡ് ട്രംപിന്‍റ്റെ ഭാഗത്തുനിന്നും ഇതെല്ലാം വെറും കള്ളമെന്നുള്ള പ്രസ്താവനകളും വരുന്നു ഇവിടെ ആരു പറയുന്നത് ശെരി? അതിനൊന്നും യാതൊരു പ്രസക്തിയുമില്ല. പുസ്തക വില്‍പ്പന മുറപോലെ നടന്നു. ട്രംപിന് ഹാനികരമായി എഴുതപ്പെടുന്ന പുസ്തകങ്ങള്‍ക്ക് നല്ല വില്പനയുണ്ടന്ന് പ്രസാധകര്‍ക്കറിയാം.അതുപോലെതന്നെ ട്രംപിനെ അനുകൂലിച്ചുകൊണ്ടുള്ള ബുക്കുകളും പുറത്തുവരുന്നുണ്ട്. ഈ പുസ്തകങ്ങളുടെ ജീവിതം ഏതാനും ആഴ്ചകള്‍ മാത്രം.വായനകഴിഞ്ഞാല്‍ ചവറ്റുകോട്ടയില്‍.

മറ്റുള്ളവന്‍ രാപകല്‍ കംപ്യൂട്ടറിന്‍റ്റെയും കടലാസിന്‍റ്റെയും മുന്നിലിരുന്നു എഴുതുന്ന, കന്നിഎഴുത്തുകാരുടെ പുസ്തകങ്ങളുടെ ഗതി ആലോചിച്ചുനോക്കൂ. ഒരു പ്രസിദ്ധീകരണ ശാലപോലും ഇവരെ തിരിഞ്ഞു നോക്കില്ല. പണമുണ്ടെങ്കില്‍ മുടക്കി പ്രസിദ്ധീകരിക്കാം. പണം നല്‍കി അവലോകനങ്ങളും എഴുതിപ്പിക്കാം. ആമസോണ്‍ എന്ന ഓണ്‍ ലൈന്‍ പുസ്തക വ്യാപാരി മൂലം എന്തെങ്കിലും വിറ്റാലായി .

എന്നിരുന്നാല്‍ ത്തന്നെയും പലേ എഴുത്തുകാരും പിന്മാറാതെ ഈരംഗത്തുണ്ട് എന്നതാണ്‌
സത്യം .ഇവര്‍ക്ക് പണലാഭമല്ല ഉന്നം, ഒരു കുഞ്ഞു ജനിക്കുന്നതുപോലുള്ള നിര്‍വൃതിയാണ് ഒരു പുസ്തകം അച്ചടിച്ചു കാണുമ്പോള്‍, ഓരോ ആത്മാര്ത്ഥ യുള്ള എഴുത്തുകാര്‍ക്കും കിട്ടുന്നത്.
Join WhatsApp News
Jyothylakshmy Nambiar 2018-03-23 00:24:37
യഥാർത്ഥ എഴുത്തുകാരന്റെ സ്വപ്നമാണ് തന്റേതായ ഒരു പുസ്തകത്തിനു ജൻമം നൽകുകയെന്നത്. അവിടെ ധന ലാഭത്തിനു ഒരു  പ്രാധാന്യവുമില്ല . ഇത്തരം നിഴലെഴുത്തുകാരുടെ രംഗപ്രവേശനത്തോടെ ആത്മാർത്ഥമായി സമയം ചെലവഴിച്ച്, കഠിനമായ പരിശ്രമിച്ച് പ്രസിദ്ധീകരിയ്ക്കുന്ന രചനകൾക്ക്  മൂല്യച്യുതി സംഭവിച്ചിരിയ്ക്കുന്നു. ആത്മാർത്ഥമായ രചനകൾക്കൊപ്പം, പണം മുടക്കി പേരിനുവേണ്ടി മാത്രം പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകങ്ങളുടെ ഒഴുക്കിൽ  ഏതു വായിയ്ക്കുന്നതിനായി തിരഞ്ഞെടുക്കണം എന്ന വായനക്കാരന്റെ ആശയകുഴപ്പം പുസ്തകത്തിന്റെ തലക്കെട്ടു നോക്കി വായനയ്ക്കായി തിരഞ്ഞെടുക്കുക എന്ന അവസ്ഥയിലെത്തിയ്ക്കുന്നു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക