Image

അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സൗമ്യജിത് ഘോഷിനെതിരെ ലൈംഗിക ആരോപണം

Published on 22 March, 2018
അര്‍ജ്ജുന അവാര്‍ഡ് ജേതാവ് സൗമ്യജിത് ഘോഷിനെതിരെ ലൈംഗിക ആരോപണം
അര്‍ജ്ജുന അവാര്‍ഡ് ജേതാവും ടേബിള്‍ ടെന്നീസ് താരവുമായ സൗമ്യജിത് ഘോഷ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പതിനെട്ടുകാരി രംഗത്ത്. 2016-ല്‍ ഘോഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ബരാസത് വനിത പോലീസ് സ്‌റ്റേഷനില്‍ യുവതി ഇത് സംബന്ധിച്ച് പരാതി നല്‍കി. പോലീസ് കേസെടുത്തതായി എസ് പി അഭിജിത് ബാനര്‍ജി പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പാണ് താനും ഘോഷും സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാകുന്നതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പ്രണയത്തിലാവുകയും കൊല്‍ക്കത്തയിലേയും സിലിഗുരിയിലേയും കണ്ടുമുട്ടുകയും ചെയ്തു. പലപ്പോഴും ഘോഷ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി ആരോപിക്കുന്നു.

വിവാഹവാഗ്ദാനം നല്‍കിയിരുന്ന ഘോഷ് ഇപ്പോള്‍ ബന്ധത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ഗര്‍ഭിണിയായ തന്നെ ഘോഷ് നിര്‍ബന്ധിപ്പിച്ച് അബോര്‍ഷന് വിധേയമാക്കിയെന്നും യുവതി ആരോപിക്കുന്നുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക