Image

മാണി വേണമെന്നു കേന്ദ്രത്തില്‍ ധാരണ; ഉടക്കുമായി കാനം രാജേന്ദ്രന്‍, ചെങ്ങന്നൂരില്‍ അങ്കം മുറുകും

Published on 22 March, 2018
മാണി വേണമെന്നു കേന്ദ്രത്തില്‍ ധാരണ; ഉടക്കുമായി കാനം രാജേന്ദ്രന്‍, ചെങ്ങന്നൂരില്‍ അങ്കം മുറുകും
കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കുന്ന കാര്യത്തില്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഡല്‍ഹിയില്‍ സിപിഎം-സിപിഐ കേന്ദ്ര നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. കെ.എം മാണിയുമായി സഹകരണമാകാമെന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്. അതേസമയം യോഗത്തില്‍ ഭിന്നാഭിപ്രായമാണ് ഉണ്ടായതെന്നും മാണിയുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന ഘടകമാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടതെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

നിര്‍ണ്ണായകമായ ഉപതെരഞ്ഞെടുപ്പില്‍ വിജയമാണ് പ്രധാനം. മാണിയെ സഹകരിപ്പിക്കുന്നത് വിജയം ഉറപ്പിക്കുമെങ്കില്‍ അത് ചെയ്യണം എന്നാണ് ധാരണയായിരിക്കുന്നത്. മാണി വിരുദ്ധ പരാമര്‍ശങ്ങള്‍ സിപിഐ നേതാക്കള്‍ ഒഴിവാക്കണമെന്നും പ്രകോപനങ്ങള്‍ പാടില്ലെന്നും സിപിഎം ആവശ്യപ്പെട്ടു.
എന്നാല്‍ മാണിയോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ തീരുമാനം എടുക്കുന്നത് സംസ്ഥാന ഘടകം തന്നെയാണ്. ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണിയുടെ സഹായം വേണ്ട. ഇതിനും മുമ്പും മാണിയില്ലാതെ മുന്നണി ജയിച്ചിട്ടുണ്ട്. സിപിഎമ്മിന് വേണമെങ്കില്‍ മാണിയെ ക്ഷണിക്കാമെന്നും കാനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക