Image

യൂറോപ്യന്‍ സമ്മര്‍ ടൈം മാര്‍ച്ച്‌ 25 മുതല്‍ തുടങ്ങുന്നു

ജോര്‍ജ്‌ ജോണ്‍ Published on 20 March, 2012
യൂറോപ്യന്‍ സമ്മര്‍ ടൈം മാര്‍ച്ച്‌ 25 മുതല്‍ തുടങ്ങുന്നു
ബെര്‍ലിന്‍: യൂറോപ്യന്‍ സമ്മര്‍ ടൈം അല്ലെങ്കില്‍ ഡേ ലൈറ്റ്‌ സേവിംഗ്‌ ടൈം മാര്‍ച്ച്‌ 25 മുതല്‍ തുടങ്ങുന്നു. മാര്‍ച്ച്‌ 25 ന്‌ ഞായറാഴ്‌ച്ച വെളുപ്പിന്‌ 02 മണിയാകുമ്പോള്‍ ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുമ്പോട്ട്‌ മാറ്റി 03 മണിയിലേക്ക്‌ മാറ്റി വച്ച്‌ സമ്മര്‍ ടൈം തുടങ്ങുന്നു. ഈ സമ്മര്‍ ടൈം 2012 ഒക്‌ടോബര്‍ 28 വരെയാണ്‌. ജര്‍മനിയില്‍ സമ്മര്‍ ടൈം തുടങ്ങുന്നത്‌ 1980 മുതലാണ്‌. രാവിലെ നേരത്തെ തന്നെ വെളിച്ചം വ്യാപിക്കുകയും വൈകുന്നേരം താമസിച്ച്‌ ഇരുട്ട്‌ ആവുകയും ചെയ്യുന്ന ഈ സമയത്ത്‌ പകല്‍ വെളിച്ചം കഴിയുന്നത്ര ഉപയോഗപ്പെടുത്തി എനര്‍ജി (വൈദ്യുതി) ലാഭിക്കുക എന്നതാണ്‌ ഈ സമ്മര്‍ ടൈം കൊണ്ടുള്ള നേട്ടം. അതുപോലെ ജോലിക്കാര്‍ക്ക്‌ അവരുടെ ജോലികള്‍ക്ക്‌ ശേഷം വീട്ടുജോലികളും, മറ്റ്‌ ഹോബികളും പകല്‍ വെളിച്ചത്തില്‍ നടത്താനും സാധിക്കും.

യൂറോപ്പിലെ എല്ലാ രാജ്യങ്ങളും, ടര്‍ക്കി, ഇസ്രായേല്‍, അമേരിക്ക എന്നീ രാജ്യങ്ങളും സമ്മര്‍ ടൈം ഉപയോഗപ്പെടുത്തി എനര്‍ജി ലാഭിക്കുന്നു. അമേരിക്കയില്‍ മാര്‍ച്ച്‌ 11 മുതല്‍ സമ്മര്‍ ടൈം നിലവില്‍ വന്നു. സമ്മര്‍ ടൈമില്‍ സെന്‍ട്രല്‍ യൂറോപ്പും ഇന്ത്യയുമായി 3.5 മണിക്കൂര്‍ വിത്യാസമാണുള്ളത്‌. സമ്മര്‍ ടൈമില്‍ ഇന്ത്യ സെന്‍ട്രല്‍ യൂറോപ്പിനേക്കാള്‍ 3.5 മണിക്കൂര്‍ മുമ്പോട്ടാണ്‌.
യൂറോപ്യന്‍ സമ്മര്‍ ടൈം മാര്‍ച്ച്‌ 25 മുതല്‍ തുടങ്ങുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക