Image

20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ഇനി നികുതി നല്‍കേണ്ട; പ്രസവാവധി ഇനി 26 ആഴ്ച

Published on 22 March, 2018
20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ഇനി നികുതി നല്‍കേണ്ട; പ്രസവാവധി ഇനി 26 ആഴ്ച

ന്യൂഡല്‍ഹി: 20 ലക്ഷം രൂപ വരെയുള്ള ഗ്രാറ്റുവിറ്റി തുകയ്ക്ക് ഇനി നികുതി നല്‍കേണ്ടതില്ല. ഇത് വ്യവസ്ഥ ചെയ്യുന്ന ബില്ലിന് രാജ്യസഭ അംഗീകാരം നല്കി. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധിയുടെ കാലാവധി നീട്ടാനുള്ള ശുപാര്‍ശയുടെ അംഗീകരിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്വാറാണ് ഗ്രാറ്റുവിറ്റി തുകയുടെ പരിധി ഉയര്‍ത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെ സഭ ബില്‍ പാസ്സാക്കുകയായിരുന്നു. ലോക്‌സഭ കഴിഞ്ഞയാഴ്ച്ച തന്നെ ബില്ലിന് അനുമതി നല്കിയിരുന്നു.

ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ നികുതി നല്‍കേണ്ട ഗ്രാറ്റുവിറ്റി തുകയുടെ പരിധി 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തിയത്. വനിതാ ജീവനക്കാരുടെ പ്രസവാവധി 26 ആഴ്ച്ചയായി ഉയര്‍ത്താനും ബില്ലില്‍ ശുപാര്‍ശയുണ്ട്. നിലവില്‍ ഇത് 12 ആഴ്ച്ച മാത്രമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക