Image

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലന്‍സിയില്‍ വിശുദ്ധ വാരാചരണം

Published on 22 March, 2018
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലന്‍സിയില്‍ വിശുദ്ധ വാരാചരണം

മാഞ്ചസ്റ്റര്‍: ലിവര്‍പൂള്‍, ഷെഫീല്‍ഡ്, മാഞ്ചസ്റ്റര്‍ ചാപ്ലന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധ വാരാചരണ ശുശ്രൂഷകള്‍ രണ്‍ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്റെയും ഓഷ്യാനയുടെയും ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ എംസിവൈഎമ്മിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്ക് അഭി. പിതാവ് തിരിതെളിയിക്കും.

ഓശാന, ദുഃഖവെള്ളി, ഉയിര്‍പ്പ്, തിരുനാള്‍ ശുശ്രൂഷകള്‍ നോര്‍ത്തെന്‍ഡനിലുള്ള സെന്റ് ഹില്‍ഡാ ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകള്‍ 25ന് ഉച്ചയ്ക്ക് രണ്ടിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ 30നു രാവിലെ 8.30നും ആരംഭിക്കും. ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകള്‍ 31ന് രാത്രി 8ന് ആരംഭിക്കും. 

പെസഹായുടെ ശുശ്രൂഷകള്‍ 29 വ്യാഴാഴ്ച നാലിന് ലിവര്‍പൂള്‍ ബ്രോഡ്ഗ്രിനിലുള്ള ഓള്‍ സെയിന്റ്‌സ് ദൈവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുര്‍ബാനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

വിവരങ്ങള്‍ക്ക്: ഫാ. രഞ്ജിത്ത് മഠത്തിപറന്പില്‍ 07714380575
രാജു ചെറിയാന്‍ 07443630066

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക