Image

ചൈനീസ് ഉല്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ട്രമ്പ് ഇറക്കുമതി തീരുവ ചുമത്തി

Published on 22 March, 2018
ചൈനീസ് ഉല്പന്നങ്ങള്‍ക്ക് പ്രസിഡന്റ് ട്രമ്പ് ഇറക്കുമതി തീരുവ ചുമത്തി
വാഷിങ്ങ്ടണ്‍: അമേരിക്കയില്‍ നിന്ന് ബൗദ്ധിക രഹസ്യങ്ങള്‍ മോഷ്ടിക്കുന്നുവെന്നാരോപിച്ച്ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 50 ബില്യന്‍ ഡോളര്‍ വരുന്ന ഇറക്കുമതി തീരുവ ചുമത്തുവാന്‍ പ്ര്‌സിഡന്റ് ഡൊണള്‍ഡ് ട്രമ്പ് ഉത്തരവിട്ടു. അമേരിക്കയിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രമ്പ് വ്യക്തമാക്കി.

ചൈനയില്‍ നിന്നുള്ള വിവിധ തരം ഉല്പന്നങ്ങള്‍ക്ക് ഈ തീരുവ ബാധകമായിരിക്കും. ചൈനക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് അമേരിക്കന്‍ വ്യാപാര പ്രതിനിധി (യു.എസ്.ടി.ആര്‍) നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ വ്യാജ പതിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.

ഇതിന് സമാനമായ തിരിച്ചടി നല്‍കുമെന്ന് ചൈന പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക