Image

ഭൗമ മണിക്കൂര്‍ ആചരണം ദുബൈ കെ എം. സി.സിയില്‍

Published on 23 March, 2018
ഭൗമ മണിക്കൂര്‍ ആചരണം  ദുബൈ കെ എം. സി.സിയില്‍
വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന സംഘടനയുടെ  നേതൃത്വത്തില്‍ ലോകത്ത് ഉടനീളം മാര്‍ച്ച് 28ന്  ശനിയാഴ്ച ഭൗമ മണിക്കൂര്‍ ആചരിക്കുകയാണ്  പ്രസ്തുത പരിപാടികളില്‍ എല്ലാ വര്‍ഷത്തേയും പോലെ ദുബൈ കെ. എം.സി.സി.യും  പങ്കാളിയാവുന്നു.  2007 ല്‍ ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ആരംഭിച്ച ഈ പ്രവര്‍ ത്തനം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കയാണ്. കാലാവസ്ഥ വ്യതിയാനം ആഗോള തലത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഭൗമ മണിക്കൂര്‍ ആചരിക്കുന്നത് . ഈ പരിസ്ഥിതി സംരക്ഷണ പ്രചാരണത്തില്‍ യു.എ. ഇ. ഗവണ്‍മെണ്ടു , കമ്പനികളും, വിവിധ മന്ത്രാലയങ്ങളും,  വിദ്യാഭ്യാസ സ്ഥാപനങ്ങളും , സാമൂഹിക സംഘടനകളും, വ്യക്തികളും പങ്കാളികളാവുകയാണ് .  

വരുന്ന തലമുറക്ക് വേണ്ടി ഭൂമിയെ സംരക്ഷിക്കുന്നതിന്  എല്ലാവരേയും ഓര്‍മപ്പെടുത്തുന്നതിന്  യു.എ. ഇ. ഗവണ്‍മെന്റ് ശൈഖ് സായിദ് വര്‍ഷം ആചരിക്കുന്നതു കൊണ്ട് ഏറ്റവും വലിയ പരിപാടികളാണ് ഇവിടെ നടക്കുന്നത്.  ശൈഖ് സായിദ് വര്‍ഷത്തിന്റെ ഭാഗമായും  പരിസ്ഥിതി സംരഷഷണത്തിന്റെ  പ്രാധാന്യം മനസിലാക്കിയും  ദുബൈ കെഎംസിസി പ്രവര്‍ത്തകരും അനുഭാവികളും, സ്ഥാപനങ്ങളും വീടുകളും  രാത്രി 8.30 മുതല്‍ 9.30 വരെ വൈദ്യുത ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍  നിര്‍ത്തി വെച്ച് ലോകത്ത് നടക്കുന്ന ഈ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്ന് പ്രസിസന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജന: സെക്രട്ടറി ഇസ്മയില്‍ ഏറാമല എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ ജീവിതത്തിലുടനീളം പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും  വീണ്ടും ഉപയോഗിക്കുന്ന  കപ്പുകള്‍ ഉപയോഗിക്കുകയും  എല്‍. ഇഡി ലൈറ്റ് ഉപയോഗിച്ച്  വൈദ്യുതി ലാഭിക്കുകയും മാലിന്യങ്ങള്‍ കുറച്ച്  സോളാര്‍ വൈദ്യതി ഉപയോഗിച്ച്  ഭൂമിയെ സംരക്ഷിണക്കണമെന്നും  ഓര്‍മ്മപ്പെടുത്തി.പ്രസ്തുത ഭൗമ മണിക്കൂര്‍ ആചരണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 28 ശനി  രാത്രി 8.30 ന്  അല്‍ ബറാഹ കെ.എം.സി.സി  ഓഡിറ്റോറിയത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക