Image

ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍

പി പി ചെറിയാന്‍ Published on 23 March, 2018
ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍
ഗാര്‍ലന്റ് (ഡാലസ്): ജീവിതത്തില്‍ നാം ഏറ്റവും അധികം ഇഷ്ടപ്പെടുന്നതെ ന്തോ അതു നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തവരിലാണു വിശ്വാസത്തിന്റെ ആഴം ദര്‍ശിക്കുവാന്‍ കഴിയുന്നതെന്ന് ധ്യാനഗുരുവും വേദപണ്ഡിതനുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ അഭിപ്രായപ്പെട്ടു.

ഗാര്‍ലന്റ് സെന്റ്  തോമസ് സിറോ മലബാര്‍ കാത്തലിക്ക് ഫെറോന ദേവാലയത്തില്‍ മാര്‍ച്ച് 22 മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പുകാല ധ്യാനത്തിന്റെ  പ്രാരംഭ ദിവസം ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഫാദര്‍. ജാതിമത ഭേദമെന്യേ നിരവധി പേര്‍ അച്ചന്റെ ധ്യാന പ്രസംഗം  കേള്‍ക്കാന്‍ എത്തിയിരുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്റെ വിവിധ തലങ്ങളെ സവിസ്തരവും സരസവുമായി ഫാദര്‍ വിശദീകരിച്ചു.

അഹത്തേയും ജഡത്തേയും ഒരു പോലെ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ദൈവം ചൂണ്ടിക്കാണിക്കുന്ന സ്ഥലത്തേക്ക് വിശ്വാസത്തോടെ യാത്ര പുറപ്പെടാനാകൂവെന്നും,  വിശ്വാസം എന്നതു ഇരുട്ടിലേക്കുള്ള എടുത്തുചാട്ട മാണെങ്കിലും അവിടേയും ദൈവത്തിന്റെ അദൃശ്യകരങ്ങളില്‍ നാം സുരക്ഷിതരായിരിക്കുമെന്നും  ഫാദര്‍ ചൂണ്ടിക്കാട്ടി. കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ ഉദിക്കുന്നു, പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നു എന്നു നാം പറയുമ്പോഴും സൂര്യന്‍ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ലെന്നതു മാനുഷിക ബുദ്ധിക്കും അപ്പുറത്തേക്കുള്ള വിശ്വാസത്തിന്റെ വളര്‍ച്ചയെയാണ് ചൂണ്ടികാണിക്കുന്നതെന്നും ഫാദര്‍ ഓര്‍മ്മപ്പെടുത്തി. മനുഷ്യ ജീവിതത്തിന്റെ  താല്‍ക്കാലികതയെ കുറിച്ചും, മരണശേഷം ജീവിതത്തെ ക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചും  ഫാദര്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. കര്‍ത്താവായ യേശുവേ ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചു തരേണമേ എന്ന പ്രാര്‍ത്ഥനയോടുകൂടെയാണ്  ഫാദര്‍ തന്റെ ധ്യാന പ്രസംഗം  ഉപസംഹരിച്ചത്. മാര്‍ച്ച് 23 ന് വൈകിട്ട്  5 മുതല്‍ 9 വരേയും , 24 ശനി രാവിലെ 8.30 മുതല്‍ 5.30 വരേയും , 25 ഞായര്‍ രാവിലെ 8.30 മുതല്‍ 4.30 വരേയും നടക്കുന്ന ധ്യാനയോഗ ങ്ങളില്‍ എല്ലാവരും സംബന്ധിക്കണമെന്ന് വികാരി ജോര്‍ജ് ഇളംമ്പശ്ശേരിയില്‍ അഭ്യര്‍ത്ഥിച്ചു.
ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം ; ഫാ. ജോസഫ് പുത്തന്‍പുരക്കല്‍
Join WhatsApp News
വിശ്വാസം ഇങ്ങനെയും 2018-03-23 09:50:59

കോതമംഗലം : പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളില്‍ ഇടപെട്ട് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച്‌ മതിലുചാടി. കോതമംഗലത്താണ് സിനിമയെ വെല്ലുന്ന ക്ളൈമാക്സ് നടന്നത്. സംഭവം ഇങ്ങനെ. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ കുടുംബ കലഹത്തെ തുടര്‍ന്ന് അകന്ന് ജീവിക്കുകയായിരുന്നു. ഒരിക്കല്‍ കുടുബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കവേ പഠിപ്പിച്ചിരുന്ന ഈ അധ്യപികയോട് വിദ്യാര്‍ത്ഥിനി വീട്ടിലെ പ്രശ്നങ്ങള്‍ കണ്ണീരോടെ വിവരിച്ചു.

ഇതുകേട്ടപ്പോള്‍ ടീച്ചര്‍ക്ക് സങ്കടവും ദിവസം കഴിയും തോറും പെണ്‍കുട്ടിയോടുള്ള വാത്സല്യവും കൂടി. വിദ്യാര്‍ത്ഥിനിയെ കുറിച്ച്‌ ആദി പൂണ്ട കന്യാസ്ത്രീ മാതാപിതാക്കളെ ഒരുമിപ്പിക്കുമെന്ന് വിദ്യാര്‍ത്ഥിനിക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനവും ഫോണ്‍ വിളികളുമൊക്കെ പതിവായി. പക്ഷെ അമ്മയുമായി അച്ഛനെ അടുപ്പിക്കാനായില്ലെങ്കിലും പ്രശ്നം പരിഹരിച്ച്‌ പരിഹരിച്ച്‌ പെണ്‍കുട്ടിയുടെ പിതാവുമായി പിരിയാനാവാത്ത വിധം കന്യാസ്ത്രീ അടുത്തു.

നഗരത്തിലെ പ്രമുഖ സ്കൂളില്‍ അദ്ധ്യാപികയായിരുന്ന കന്യാസ്ത്രീയാണ് പ്രണയം മൂത്ത് ഭാവി ജീവിതം വിദ്യാര്‍ത്ഥിനിക്കും പിതാവിനൊപ്പവും എന്നുറപ്പിച്ച്‌ ജീവിതം പങ്കിടാന്‍ ലക്ഷ്യമിട്ട് തിരുവസ്ത്രം ഉപേക്ഷിച്ച്‌ നാട് വിട്ടത്. സ്കൂളിലെ മികച്ച കൗണ്‍സിലര്‍ കൂടിയായ അദ്ധ്യാപികയുടെ മനം മാറ്റം സഹപ്രവര്‍ത്തകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇവരില്‍ നിന്നും ഇത്തരത്തിലൊരും നീക്കം സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നില്ലന്നാണ് സഹപ്രവര്‍ത്തകര്‍ അടുപ്പക്കാരുമായി പങ്കുവയ്ക്കുന്ന വിവരം. ഇവര്‍ സ്കൂള്‍ അധികൃതരുമായി ഫോണില്‍ ബന്ധപ്പെടുന്നുണ്ടന്നും സാഹചര്യം അനുകൂലമാകുമ്ബോള്‍ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വ്യക്തമാക്കിയതായും സൂചനയുണ്ട്.

GEORGE 2018-03-23 13:36:21
കന്യാസ്ത്രീകൾ, അവരും എല്ലാ സ്ത്രീകളെപോലെ മനുഷ്യർ ആണ്. സാഹചര്യം അനുകൂലം ആയപ്പോൾ ഒരു ഉചിത തീരുമാനം എടുത്തു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ വീട്ടുകാരുടെയും പള്ളിക്കാരുടെയും സ്വാധീനത്തിൽ മഠത്തിൽ ചേരുന്നവർ ആണ് അധികവും. പോരാത്തതിന് വീട്ടിലെ ദാരിദ്ര്യം, സ്ത്രീധനം കൊടുക്കൽ തുടങ്ങിയ  പ്രധാന വില്ലന്മാരും. 
മുടക്കു കല്പന തെമ്മാടിക്കുഴി തുടങ്ങിയ പ്രാകൃത നടപടികൾക്ക് മുതിരാതെ അവരെ ജീവിക്കാൻ അനുവദിക്കുക. ജോസഫ് സാറിനോടും ഭാര്യയോടും കോതമംഗലം രൂപത കാണിച്ച ക്രൂരത ജനം മറന്നിട്ടില്ല.
മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള് ദുരൂഹസാഹചര്യത്തില് മരണപ്പെട്ടു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന് അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്??
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില് വാട്ടര്ടാങ്കില് മരിച്ച നിലയില്കണ്ടെത്തിയ സിസ്റ്റര് ലിന്ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര് ബീന ദുരൂഹ സാഹചര്യത്തില് മടത്തിനുള്ളില് കൊല്ലപ്പെട്ടു. തൃശ്ശൂരില് സിസ്റ്റര് ആന്സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില് സിസ്റ്റര് മഗ്ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില് ആയിരുന്നു. 1992 മാര്ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്വെന്റിലെ കിണറ്റില് മരിച്ചുകിടന്ന സിസ്റ്റര് അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്ക്കും അറിയാം. 1993ല് സിസ്റ്റര് മേഴ്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല് പാലായിലെ സിസ്റ്റര് ബിന്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില് സിസ്റ്റര് ജ്യോതിസ്, 2000ല് പാലാ സ്നേഹഗിരി മഠത്തിലെ സിസ്റ്റര് പോള്സി, 2006ല് റാന്നിയിലെ സിസ്റ്റര് ആന്സി വര്ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര് ലിസ, 2008ല് കൊല്ലത്ത് സിസ്റ്റര് അനുപ മരിയ, 2011ല് കോവളത്ത് സിസ്റ്റര് മേരി ആന്സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്മരിച്ചു. വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ സിസ്റ്റര് ലിസ മരിയയെ കിണറ്റില് മരിച്ച നിലയില്കണ്ടെത്തിയതും നമ്മള് കണ്ടതാണ്!! പാലാ ലിസ്യൂ കോണ്വെന്റിലെ സിസ്റ്റര് അമലയുടെ കൊലപാതകത്തില് സഭാധികൃതര് പോലീസില് പരാതി പോലും നല്കിയിട്ടില്ലെന്നത് മുകളില് പറഞ്ഞ മാടന് അരമനക്ക് ഉള്ളില്തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന് ഉപകരിക്കും..!!
.കൊലപാതകങ്ങള് ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള് സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന് ഒരുപാട് വിയര്പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്കുട്ടികളെയും കന്യാസ്ത്രീകള് ആകാന് പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്കുട്ടികള് തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്ആണ്. ഇത്തരം പീഡനങ്ങള് അസഹനീയമായതിന്റെ പരിണിത ഫലങ്ങളാണ് മുകളില് പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള് മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള് ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്ക്കുവേണ്ടി???
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക