Image

കീഴാറ്റൂര്‍ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ വയല്‍ക്കിളികള്‍

Published on 23 March, 2018
കീഴാറ്റൂര്‍ സമരത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ വയല്‍ക്കിളികള്‍


കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന്‌ പിറകോട്ടില്ലെന്ന്‌ വയല്‍ക്കിളികള്‍. തങ്ങളുടെ സമരത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിടാനാണ്‌ സി.പി.എം ശ്രമിക്കുന്നതെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സമരസമിതി നേതാവ്‌ സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞു.

മാവോയിസ്റ്റുകളെന്ന്‌ ആക്ഷേപിച്ച സി.പി.എം നേതാക്കളെ വയല്‍ക്കിളികള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ആറന്മുളയിലെ സി.പി.എം നടത്തിയ സമരമാണ്‌ കീഴാറ്റൂര്‍ സമരത്തിന്റെ ഊര്‍ജമെന്നും അ്‌ദ്ദേഹം പറഞ്ഞു.

ആര്‍.എസ്‌.എസിന്റെയും എസ്‌.ഡി.പി.ഐയുടെയും മറ്റാരുടെയും പിന്തുണ തങ്ങള്‍ സ്വീകരിക്കും. ഒരു നാട്ടിലെ സമരത്തിന്‌ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുകയാണ്‌ വേണ്ടതെന്നും സുരേഷ്‌ കീഴാറ്റൂര്‍ പറഞ്ഞു.

സുരേഷ്‌ കീഴാറ്റൂരിന്റെ വീടിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്നായിരുന്നു വാര്‍ത്താസമ്മേളനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക