Image

അമര്‍നാഥ്‌ തീര്‍ഥാടകര്‍ക്ക്‌ മാനദണ്ഡങ്ങളുമായി ഗുജറാത്ത്‌ സര്‍ക്കാര്‍

Published on 23 March, 2018
അമര്‍നാഥ്‌ തീര്‍ഥാടകര്‍ക്ക്‌   മാനദണ്ഡങ്ങളുമായി ഗുജറാത്ത്‌ സര്‍ക്കാര്‍
അമര്‍നാഥ്‌ ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കാന്‍ ഗുജറാത്ത്‌ സര്‍ക്കാര്‍. അമര്‍നാഥ്‌ യാത്രക്കിടെ ഗുജറാത്തില്‍ നിന്നുള്ള ഏഴു തീര്‍ഥാടകര്‍ ജമ്മുകശ്‌മീരിലെ ആനന്ദ്‌നാഗില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സര്‍ക്കാന്‍ നിര്‍ദേശിച്ച ഉപദേശക സമിതിയാണ്‌ തീര്‍ഥാടകരുടെ സുരക്ഷാകാര്യങ്ങള്‍ മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. യാത്രക്കൊരുങ്ങുന്ന ടൂര്‍ബസ്‌ ഓപ്പറേറ്ററുമാരോട്‌ സര്‍ക്കാര്‍ ഈ കാര്യം നിര്‍ദേശിച്ചിട്ടുണ്ട്‌. എട്ടുമാസത്തിനുള്ളില്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടിരിക്കണെന്നും പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക