Image

അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ്‌ ആദായനികുതി വകുപ്പ്‌ ലേലത്തില്‍ വച്ചു

Published on 23 March, 2018
അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ്‌ ആദായനികുതി വകുപ്പ്‌ ലേലത്തില്‍ വച്ചു

ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ്‌ ആദായനികുതി വകുപ്പ്‌ ലേലത്തില്‍ വച്ചു. 45 ലക്ഷം രൂപ ആദായനികുതി കുടിശ്ശിക ഈടാക്കുന്നതിന്‌ വേണ്ടിയാണ്‌ ലേലത്തിന്‌ വച്ചിരിക്കുന്നത്‌. ശ്രീവിദ്യയുടെ വസ്‌തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ്‌കുമാറിന്റെ അനുവാദത്തോടെയാണ്‌ ഈ ലേലമെന്ന്‌ ആദായനികുതിവകുപ്പധികൃതര്‍ അറിയിച്ചു.

ഈ ഫ്‌ളാറ്റില്‍ ഇപ്പോള്‍ വാടകയ്‌ക്ക്‌ താമസിക്കുന്നത്‌ അഭിഭാഷകനായ ഉമാശങ്കറാണ്‌. 2005 ല്‍ ശ്രീവിദ്യ മരിക്കുന്നതിന്‌ മുന്‍പേ വീട്‌ വാടകയ്‌ക്ക്‌ എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ്‌ കുമാറിന്‌ അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ്‌ ഇവര്‍ നല്‍കുന്നത്‌

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതിനാലാണ്‌ കുടിശ്ശിക 45 ലക്ഷത്തിലെത്തിയതെന്നും മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട്‌ മാത്രം നഷ്ടം നികത്താന്‍ കഴിയില്ലെന്നും അതിനാലാണ്‌ ലേലം ചെയ്യുന്നതെന്നും ആദായനികുതിവകുപ്പധികൃതര്‍ വ്യക്തമാക്കി.

ഈ മാസം 26 നാണ്‌ ലേലം നിശ്ചയിച്ചിട്ടുള്ളത്‌. 1 കോടി പതിനാല്‌ ലക്ഷത്തി പതിനായിരം രൂപയാണ്‌ ഫ്‌ളാറ്റിന്‌ വിലയിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക