Image

ചരിത്രം രചിച്ച്‌ എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലില്‍

Published on 23 March, 2018
ചരിത്രം രചിച്ച്‌ എയര്‍ ഇന്ത്യ: സൗദി വ്യോമപാതയിലൂടെ ആദ്യ വിമാനം ഇസ്രയേലില്‍
 ജെറുസലേം: പതിറ്റാണ്ടുകള്‍ക്ക്‌ ശേഷം ചരിത്രം രചിച്ച്‌ സൗദി വ്യോമപാത വഴി ഇസ്രയേലിലേക്ക്‌ വിമാന സര്‍വീസ്‌. ദില്ലിയില്‍ നിന്ന്‌ പുറപ്പെട്ട എയര്‍ഇന്ത്യ വിമാനമാണ്‌ വ്യാഴാഴ്‌ച ടെല്‍ അവീവില്‍ പറന്നിറങ്ങിയത്‌. ഇസ്രായേലിലെ ടെല്‍ സൗദി അറേബ്യ ആദ്യമായാണ്‌ ഇത്തരത്തില്‍ കമേഴ്‌സ്യല്‍ വിമാനങ്ങള്‍ക്ക്‌ വേണ്ടി വ്യോമപാത തുറന്നുനല്‍കുന്നത്‌.

ദില്ലിയില്‍ നിന്ന്‌ ടെല്‍ അവീവിലേയ്‌ക്ക്‌ മാര്‍ച്ച്‌ 22 മുതല്‍ സര്‍വീസ്‌ നടത്തിയതായി എയര്‍ ഇന്ത്യ വക്താവ്‌ അറിയിച്ചിട്ടുണ്ട്‌. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ആഴ്‌ചയില്‍ മൂന്ന്‌ സര്‍വീസുകളാണ്‌ ഇതോടെ എയര്‍ഇന്ത്യ വിമാനങ്ങള്‍ നടത്തുക. ഇസ്രയേലിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക്‌ സൗദി വ്യോമപാത തുറന്നുകൊടുക്കുമെന്ന്‌ നേരത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു.

ഇതോടെ ഇസ്രയേലിലെ ടെല്‍ അവീവിലേയ്‌ക്കും തിരിച്ച്‌ ഇന്ത്യയിലേക്കുമുള്ള എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക്‌ സൗദിയുടെ വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക