Image

ഷിംലാ സന്ദര്‍ശനത്തിനിടെ ശാരീരിക അസ്വസ്ഥത: സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 23 March, 2018
ഷിംലാ സന്ദര്‍ശനത്തിനിടെ ശാരീരിക അസ്വസ്ഥത: സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഷിംലാ സന്ദര്‍ശനത്തിനിടെ മോശം ആരോഗ്യസ്ഥിതിയെ തുടര്‍ന്ന്‌ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ പ്രിയങ്ക ഗാന്ധി ക്കൊപ്പം ഷിംലയില്‍ സ്വകാര്യ സന്ദര്‍ശനത്തിലായിരുന്ന സോണിയയെ ഇന്നലെ രാത്രിയാണ്‌ ആശുപത്രിയില ്‍ പ്രവേശിപ്പിച്ചത്‌.

ഷിംലയില്‍ നിന്ന്‌ 14 കി.മീറ്റര്‍ അകലെയുള്ള ഛാറാബ്രാ ഗ്രാമത്തില്‍ പ്രിയങ്കയുടെ കോട്ടേജിന്റെ നിര്‍മാണ പുരാഗോതി വീക്ഷിക്കാനായി എത്തിയപ്പോഴാണ്‌ സോണിയാ ഗാന്ധിക്ക്‌ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്‌.

അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന്‌ സുരക്ഷാ ജീവനക്കാര്‍ പ്രത്യേക വിമാനത്തില്‍ സോണിയയെ ചികിത്സയ്‌ക്കായി ഡല്‍ഹിയിലെത്തിക്കുകയായിരുന്നു.


യാത്ര തുടരാന്‍ സോണിയ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ഡല്‍ഹിയിലേക്ക്‌ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. സോണിയക്കായി പ്രത്യേക ആംബുലന്‍സ്‌ നല്‍കിയിരുന്നുവെങ്കിലും പ്രിയങ്കയോടൊപ്പം സ്വകാര്യ വാഹനത്തിലാണ്‌ സോണിയ പോയത്‌.

ഷിംലയുടെ ഐ.ജി.എം.സി ഹോസ്‌പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട്‌ ഡോ. രമേശ്‌ ചന്ദ്‌ സോണിയക്കൊപ്പം യാത്രയിലുണ്ടായിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സ്ഥിരീകരിച്ചു.

സോണിയയുടെ ആരോഗ്യനില തൃപ്‌തീകരമാണെന്ന്‌ ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
കോണ്‍ഗ്രസ്‌ പ്ലീനറി സമ്മേളനത്തിന്‌ പിറകെ ബുധനാഴ്‌ചയാണ്‌ സോണിയാ ഗാന്ധിയും പ്രിയങ്കയും ചണ്ഡിഗഡില്‍ എത്തിയത്‌. ചരബ്രക്കടുത്തുള്ള ഫൈവ്‌ സ്റ്റാര്‍ ഹോട്ടലിലായിരുന്നു താമസം. ഷിംലയിലെ കാലാവസ്ഥയാണ്‌ സോണിയയുടെ ആരോഗ്യത്തില്‍ വില്ലനായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

കുറച്ചു ദിവസമായി ഷിംലയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക