Image

കോഴിക്കോട്‌ താമരശ്ശേരിയില്‍ ആര്‍സ്‌എസ്‌ നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു

Published on 23 March, 2018
കോഴിക്കോട്‌ താമരശ്ശേരിയില്‍  ആര്‍സ്‌എസ്‌ നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു
കോഴിക്കോട്‌ താമരശ്ശേരിയില്‍ ആര്‍എസ്‌എസ്‌ നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേര്‍ന്നു. താമരശേരി, കൊട്ടാരക്കോത്ത്‌, ഈങ്ങാപ്പുഴ, പുതുപ്പാടി പ്രദേശങ്ങളില്‍ നിന്നുള്ള 35 ഓളം പ്രവര്‍ത്തകരും നേതാക്കളുമാണ്‌ സിപിഎമ്മില്‍ ചേര്‍ന്നത്‌.

ബിജെപി,ആര്‍എസ്‌എസ്‌, വിഎച്ച്‌പി, ബജ്രംഗ്‌ദള്‍, യുവമോര്‍ച്ച സംഘടനകളിലെ പ്രവര്‍ത്തകരും നേതാക്കളുമാണ്‌ കൂടുമാറിയത്‌. ഇവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നു.

ഇഎംഎസ്‌, എകെജി ദിനാചരണത്തിന്റെ ഭാഗമായി താമരശേരി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പി മോഹനന്‍ ഇവരെ രക്തഹാരമണിയിച്ച്‌ സ്വീകരിച്ചു. താമരശ്ശേരി പഴയ സറ്റാന്‍ഡ്‌ പരിസരത്ത്‌ ചേര്‍ന്ന യോഗത്തിലും പ്രകടനത്തിലും നിരവധി സിപിഎം പ്രവര്‍ത്തകരും പങ്കെടുത്തു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാലമാണിതെന്ന്‌ അമിത്‌ ഷാ അടക്കമുള്ള നേതാക്കള്‍, ബിജെപി കേരള നേതാക്കളോട്‌ ആവശ്യപ്പെടുന്ന സമയത്ത്‌ തന്നെയുള്ള കൊഴിഞ്ഞുപോക്ക്‌ ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക