Image

വികടകുമാരനു ശേഷം വിഷ്ണു ധര്‍മ്മജന്‍ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം

Published on 23 March, 2018
വികടകുമാരനു ശേഷം വിഷ്ണു ധര്‍മ്മജന്‍ കൂട്ടുക്കെട്ടില്‍ പുതിയ ചിത്രം
വിഷ്ണു ധര്‍മ്മജന്‍ കൂട്ടുക്കെട്ടില്‍ പുതിയ ഒരു ചിത്രം കൂടി വരുന്നു. ധര്‍മ്മജന്‍ ആദ്യമായി നിര്‍മ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ആര്‍ ബിനുരാജാണ്. ചിത്രത്തില്‍ വിഷ്ണുവും ധര്‍മ്മജനും തന്നെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ മനു തച്ചേട്ടും ധര്‍മ്മജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന പാലക്കാട് നടന്നു.ഇത്തവണത്തെ മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സും ടെക്‌നീഷ്യന്‍മാരും ചേര്‍ന്നാണ് ഭദ്രദീപം തെളിയിച്ചത്. ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജയഗോപനാണ്. നാല് പുതുമുഖ നായികമാരാണ് ചിത്രത്തിലുളളത്. ഇന്ദ്രന്‍സ്,ബിജുക്കുട്ടന്‍, മഞ്ജുപ്പിളള തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക