ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം ഹേയ് ജൂഡിന്റെ
കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രം പുറത്തിറങ്ങി 49 ദിവസങ്ങള്‍
പിന്നിടുമ്പോള്‍ 23 കോടി രൂപയാണ് ചിത്രം എല്ലാ സെന്ററുകളില്‍നിന്നുമായി കളക്ട്
ചെയ്തത്. ശ്യാമ പ്രസാദിന്റെ സംവിധാന കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ്
കളക്ഷനാണ് ഈ ചിത്രം. 20 കോടി ക്ലബില്‍ ഇടം പിടിക്കുന്ന നിവിന്‍ പോളിയുടെ കരിയറിലെ
ആറാമത്തെ ചിത്രവുമാണിത്.
കേരള ബോക്സ് ഓഫീസില്‍നിന്ന് മാത്രം ചിത്രം
നേടിയത് 12.87 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നായി 3.93 കോടി
രൂപ കളക്ട് ചെയ്തു. യുഎഇ, ജിസിസി സെന്ററുകളില്‍നിന്നായി ചിത്രത്തിന് ലഭിച്ചത്
4.98 കോടി രൂപയാണ്. മറ്റ് ഇടങ്ങളില്‍നിന്ന് ആകെ 1.25 കോടി രൂപയുടെ കളക്ഷന്‍.
അഞ്ച് കോടി രൂപയുടെ പ്രാഡക്ഷന്‍ കോസ്റ്റില്‍ ഇറങ്ങിയ ചിത്രമാണ് 23 കോടി രൂപ
കളക്ട് ചെയ്ത് സാമ്പത്തിക വിജയം നേടിയിരിക്കുന്നത്.
കേരളത്തില്‍
ഇപ്പോഴും 17 സെന്ററുകളില്‍ ഹെയ് ജൂഡ് പ്രദര്‍ശനം നടക്കുന്നുണ്ട്. പ്രേമത്തിന്
ശേഷം തമിഴ്നാട്ടില്‍ 50 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ നിവിന്‍ പോളി
ചിത്രമാണിത്