Image

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ട്രെയിലറിനെ പ്രശംസിച്ച്‌ ബോളിവുഡ്‌ താരങ്ങള്‍

Published on 23 March, 2018
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ട്രെയിലറിനെ പ്രശംസിച്ച്‌ ബോളിവുഡ്‌ താരങ്ങള്‍
അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ്‌ നായക കഥാപാത്രമാകുന്ന ചിത്രം 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' ട്രെയിലറിനെ പ്രശംസിച്ച്‌ ബോളിവുഡ്‌ താരങ്ങളും.

ജാക്കി ഷ്രോഫ്‌, സുനില്‍ ഷെട്ടി എന്നിവരാണ്‌ ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്‌. സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും ഒരു തടസമല്ല എന്നും , ഈ ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ശ്രദ്ധയാര്‍ഷിച്ചു എന്നും പറഞ്ഞാണ്‌ സുനില്‍ ഷെട്ടി ഷെയര്‍ ചെയ്‌തിരിക്കുന്നത്‌.

ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന്‌ ആശംസകളും നേര്‍ന്നിട്ടുണ്ട്‌ സുനില്‍ ഷെട്ടി. ഗംഭീര ട്രെയിലര്‍ എന്ന വിശേഷണത്തോടെയാണ്‌ ജാക്കി ഷ്രോഫ്‌ വീഡിയോ പങ്കുവെചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക