തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മര്‍ക്കട മുഷ്ടി വെടിയണമെന്ന് നടന് ജോയ് മാത്യു . കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനില്‍പ്പിന്റേയും പ്രശ്നമാണ്. ഇതിനെ വെറും കീഴാറ്റൂരിലെ ഒരു പ്രാദേശിക പ്രശ്നമായി മാത്രം കാണരുതെന്നും ജോയ് മാത്യു പറഞ്ഞു.
കീഴാറ്റൂര്‍ സമരവയല് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'സര്‍ക്കാര്‍ ആദ്യം ആവശ്യമുള്ളത്ര കുടിവെള്ളം ഉറപ്പാക്കുകയും ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയുമാണ് വേണ്ടത്. അതിന് ശേഷം മാത്രമാണ് റോഡ്. റോഡുകള്‍ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ല' ജോയ് മാത്യു പറഞ്ഞു.