Image

ടി.പി വധം: കുഞ്ഞനന്തനെ പുറത്തിറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; വീണ്ടും രമയുടെ മൊഴിയെടുത്തു

Published on 23 March, 2018
ടി.പി വധം: കുഞ്ഞനന്തനെ പുറത്തിറക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; വീണ്ടും രമയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. സാമൂഹിക നീതി വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി. വിഷയവുമായി ബന്ധപ്പെട്ട് ടി പി ചന്ദ്രശേഖരന്റെ ഭാര്യ രമയില്‍നിന്ന് സാമൂഹിക നീതി വകുപ്പ് വീണ്ടും മൊഴിയെടുത്തു. 

65 വയസ്സിനു മുകളില്‍ പ്രായമുള്ള പ്രതികള്‍ക്ക് അനാരോഗ്യള്ള പക്ഷം, വേണമെങ്കില്‍ ജയില്‍ചട്ടപ്രകാരം മോചനം അനുവദിക്കാം. ഈ ചട്ടം ഉപയോഗിച്ച് കുഞ്ഞനന്തനെ പുറത്തിറക്കാനാണ് സര്‍ക്കാര്‍ നീക്കം. 

ഇന്നു വൈകിട്ട് നാലേമുക്കാലോടെയാണ് കോഴിക്കോടുനിന്നുള്ള സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥ രമയെ കാണാന്‍ വീട്ടിലെത്തിയത്. തനിക്ക് ഭീഷണി നിലനില്‍ക്കുന്നതായി രമ മൊഴി നല്‍കി. കൂടാതെ കുഞ്ഞനന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തന്നെ തനിക്കെതിരെ പ്രചരണം നടത്തുന്നതിനെയും അവര്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ ജയില്‍മോചനത്തിലുള്ള കടുത്ത എതിര്‍പ്പും രമ വ്യക്തമാക്കി.

എന്നാല്‍ സാധാരണഗതിയില്‍ പ്രതിക്ക് അനുകൂലമായ റിപ്പോര്‍ട്ടാണ് സാമൂഹിക നീതിവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാവുക. സമാനമായ റിപ്പോര്‍ട്ടാവും ഇത്തവണയും ഉണ്ടാവുകയെന്നാണ് സൂചന. രമയുടെ മൊഴി രേഖപ്പെടുത്തിയെന്നു മാത്രമാണ് വിഷയത്തില്‍ പ്രതികരിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് തയ്യാറായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക