Image

പാരീസില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Published on 23 March, 2018
പാരീസില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

പാരീസ്: നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തോക്കുധാരിയായ ഭീകരനെ പോലീസ് കീഴടക്കി. വെള്ളിയാഴ്ച്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ചുകയറിയ ആയുധധാരി അതിനുള്ളിലുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു.

പാരീസില്‍ 130 പേരുടെ മരണത്തിനിടയാക്കിയ 2015ലെ ആക്രമണത്തിന്റെ സൂത്രധാരന്‍ സാലേഹ് അബ്ദുസലാമിന്റെ മോചനം ആവശ്യപ്പെട്ടായിരുന്നു വെള്ളിയാഴ്ചത്തെ ആക്രമണം. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച രണ്ടുപേര്‍ക്ക് നേരെ ഇയാള്‍ നിറയൊഴിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക