Image

കത്ത് വിവാദം: വത്തിക്കാന്‍ മാധ്യമ മേധാവി രാജിവച്ചു

Published on 23 March, 2018
കത്ത് വിവാദം: വത്തിക്കാന്‍ മാധ്യമ മേധാവി രാജിവച്ചു

വത്തിക്കാന്‍സിറ്റി: മുന്‍ മാര്‍പാപ്പ ബനഡിക്റ്റ് പതിനാറാമന്‍ ഇപ്പോഴത്തെ മാര്‍പാപ്പ ഫ്രാന്‍സിസ് ഒന്നാമനെക്കുറിച്ച് തയാറാക്കിയ കത്തിലെ ചില ഭാഗങ്ങള്‍ മറച്ച് പ്രസിദ്ധീകരണത്തിനു നല്‍കിയതു സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വത്തിക്കാനിലെ മാധ്യമ വിഭാഗം മേധാവി മോണ്‍. ഡാരിയോ വിഗാനോ രാജിവച്ചു.

കത്തില്‍ കൃത്രിമം കാണിച്ചത് വ്യാജ വാര്‍ത്ത ചമയ്ക്കുന്നതിനു തുല്യമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ദൈവശാസ്ത്ര പാണ്ഡിത്യത്തെ പുകഴ്ത്തുന്നതായിരുന്നു കത്ത്. എന്നാല്‍, അദ്ദേഹത്തിന്റെ പുസ്തകമൊന്നും താന്‍ വായിച്ചിട്ടില്ലെന്നും ബനഡിക്റ്റ് പതിനാറാമന്‍ എഴുതിയിരുന്നു എന്നും, ഇതാണ് മറയ്ക്കപ്പെട്ടതെന്നുമായിരുന്നു ആരോപണം.


റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക