Image

തലശ്ശേരിയില്‍ മാലിന്യവിരുദ്ധ സമരപന്തല്‍ പോലീസ് പൊളിച്ചു

Published on 20 March, 2012
തലശ്ശേരിയില്‍ മാലിന്യവിരുദ്ധ സമരപന്തല്‍ പോലീസ് പൊളിച്ചു
തലശ്ശേരി: പുന്നോല്‍പ്പൊട്ടിപ്പാലത്തെ മാലിന്യവിരുദ്ധസമരപന്തല്‍ പൊളിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശി. 50 മാലിന്യവിരുദ്ധ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് നാലുമണിയോടെയാണ് പൊട്ടിപ്പാലത്തെ സമരപന്തല്‍ വന്‍ പോലീസ് സന്നാഹവുമായെത്തിയ അധികൃതര്‍ പോലീസ് പൊളിച്ചുനീക്കിയത്. പിന്നീട് തലശ്ശേരി നഗരസഭയിലെ മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടില്‍ തള്ളി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ന്യൂമാഹി പഞ്ചായത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.


140 ദിവസമായി ഇവിടെ സമരസമിതിയുടെ നേതൃത്വത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് ഉപരോധം തുടരുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക