കൂടംകുളം ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു
Published on 20 March, 2012
തിരുനെല്‍വേലി: കൂടംകുളം ആണവ നിലയത്തിന്റെ
പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി
ലഭിച്ചതിനെ തുടര്‍ന്നാണ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്.
എത്രയും വേഗം പ്ലാന്റ് കമ്മീഷന്‍ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. കനത്ത
സുരക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
ദ്രുത കര്‍മസേനയിലെയും സംസ്ഥാന പോലീസിലെയും മൂവായിരത്തോളം അംഗങ്ങളെ
പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മുന്നൂറോളം
ജീവനക്കാരെയും ഉദ്യോഗസ്ഥരെയും പ്ലാന്റിനകത്തേക്ക്
പ്രവേശിപ്പിച്ചതായിട്ടാണ് വിവരം. പ്ലാന്റിനെതിരേ പ്രതിഷേധം നടത്തിയതിന്
നേതൃത്വം നല്‍കിയ അഞ്ച് പേരെ മുന്‍കരുതലെന്ന നിലയില്‍ പോലീസ് ഇന്നലെ
കസ്റ്റഡിയിലെടുത്തിരുന്നു. അതേസമയം സമരത്തിന് നേതൃത്വം നല്‍കുന്ന ആര്‍.ബി.
ഉദയകുമാര്‍ പ്ലാന്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല
നിരാഹാരവും ആരംഭിച്ചിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല